
ചവറ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഡോ. സുജിത് വിജയന്‍പിളള നോമിനേഷന്‍ സമര്‍പ്പിച്ചു.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം കരുനാഗപ്പളളി ലാലാജി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ജാഥയുടെ അകമ്പടിയോടെയാണ് മിനി സിവില്‍ സ്റ്റേഷനിലെത്തി ചവറ നിയോജകമണ്ഡലത്തിന്‍റെ അസി. റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ കരുനാഗപ്പളളി എല്‍ എ തഹസീല്‍ദാര്‍ മുമ്പാകെ നോമിനേഷന്‍ നല്‍കിയത്.
ചവറ കെ എം എം എല്‍ ഡി സി ഡബ്ല്യു തൊഴിലാളികള്‍ കെട്ടി വയ്ക്കാനുളള തുക നല്‍കി. സ്ഥാനാര്‍ഥിയോടൊപ്പം ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാക്കളായ ടി മനോഹരന്‍, ഐ ഷിഹാബ്, ആര്‍ രവീന്ദ്രന്‍, ജി മുരളീധരന്‍ അനില്‍ പുത്തേഴം, ചവറ ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, മാനന്തവാടി ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായി ഒ ആർ കേളു നാമനിർദേശപത്രിക നൽകി. കണിയാരം കത്തീഡ്രൽ പള്ളി ഹാളിൽ നടന്ന കൺവെൻഷനു ശേഷം പ്രവർത്തകരും ഒന്നിച്ച് പ്രകടനമായാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ വരണാധികാരിക്ക് മുന്നിലേക്ക് ഒ ആർ കേളു എത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

