യുഡിഎഫ് ഭരണകാലത്ത് ക്ഷേമപെൻഷൻ കുടിശിക വന്നിട്ടില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളെ തെളിവ് നിരത്തി പൊളിച്ചടുക്കി ഡോ. ടിഎം തോമസ് ഐസക്

thomas isaac

തങ്ങളുടെ ഭരണകാലത്ത് ക്ഷേമപെൻഷൻ കുടിശികയൊന്നും വന്നിട്ടില്ലെന്ന് സ്ഥാപിക്കാനുള്ള യുഡിഎഫിന്‍റെ കൊണ്ടുപിടിച്ച ശ്രമങ്ങളെ, തെളിവടക്കം നിരത്തി പൊളിച്ചടുക്കി ഡോ. ടിഎം തോമസ് ഐസക്. 2011-16-ലെ യുഡിഎഫിന്റെ ദുർഭരണകാലത്ത് ക്ഷേമപെൻഷൻ കുടിശികയൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കാൻ വല്ലാതെ പാടുപെടുകയാണ് യുഡിഎഫ് നേതാക്കളെന്ന് ഡോ.തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. കുടിശികയൊന്നും വന്നിട്ടില്ല എന്നാണ് വാദമെങ്കിൽ പെൻഷനുമായി ബന്ധപ്പെട്ട് തന്‍റെ ചോദ്യങ്ങൾക്ക് യുഡിഎഫുകാർ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

“എല്ലാ മാസവും ക്ഷേമപെൻഷൻ നൽകിയ ശേഷമേ ശമ്പളം വാങ്ങൂ എന്ന് മുഖ്യമന്ത്രി” എന്ന തലക്കെട്ടോട് കൂടിയുള്ള വാർത്തയും അദ്ദേഹം പങ്കുവച്ചു. 2015 ഡിസംബർ 23ന്റെ കാബിനറ്റ് കഴിഞ്ഞുള്ള വാർത്താ സമ്മേളനത്തിന്റെ റിപ്പോർട്ടാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ നാടകം കളിക്കേണ്ട സാഹചര്യം എങ്ങനെയുണ്ടായെന്ന് ചോദിച്ച തോമസ് ഐസക് എത്ര മാസത്തെ പെൻഷൻ കുടിശിക വന്നപ്പോഴാണ് ഉമ്മൻചാണ്ടിയ്ക്ക് ഈ നാടകം കളിക്കേണ്ടി വന്നതെന്നും ചോദിച്ചു.

ALSO READ; ‘നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജിന് ഉജ്വല വിജയമുണ്ടാകും’: എ എ റഹീം എം പി

2015 ഡിസംബർ 23 നാണ് ഉമ്മൻചാണ്ടി ഇങ്ങനെ പറഞ്ഞത്. 2016 മെയ് 25-ന് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റു. അതായത്, മേൽപ്പറഞ്ഞ പ്രസ്താവന നടത്തിയ ശേഷം ഉമ്മൻചാണ്ടി അധികാരത്തിലിരുന്നത് 154 ദിവസങ്ങളാണ്. ഇതിനിടയിൽ എത്രമാസത്തെ കുടിശിക എന്നു കൊടുത്തു, കൊടുത്തത് തന്നെ എത്രപേർക്ക് കിട്ടി എന്നിങ്ങനെ രണ്ടുചോദ്യങ്ങൾക്കാണ് യുഡിഎഫുകാർ മറുപടി പറയേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു.

ക്ഷേമപെൻഷൻ കുടിശിക സംബന്ധിച്ച്, 2015 ജൂലൈ രണ്ടിന് അന്നത്തെ സാമൂഹ്യക്ഷേമമന്ത്രി ഡോ. എം.കെ മുനീർ നിയമസഭയിൽ രാജു എബ്രഹാം എംഎൽഎയ്ക്കു നൽകിയ മറുപടി പങ്കുവച്ചാണ് അദ്ദേഹം അടുത്ത ചോദ്യമുന്നയിച്ചത്.

2014 സെപ്തംബർ മുതൽ വാർദ്ധക്യകാല പെൻഷൻ എട്ടുമാസം കുടിശിക, വികലാംഗ പെൻഷൻ എട്ടുമാസം കുടിശിക, വിധവാ പെൻഷൻ എട്ടുമാസം കുടിശിക, 50 വയസിനു മുകളിൽ പ്രായമുള്ള അവിവാഹിതരുടെ പെൻഷൻ എട്ടുമാസം കുടിശിക, കർഷകത്തൊഴിലാളി പെൻഷൻ പത്തുമാസം കുടിശിക എന്നീ വിവരങ്ങളാണ് അതിൽ പറയുന്നത്. ഈ മറുപടിയുടെ തീയതി 2015 ജൂലൈ 2. 2014 സെപ്തംബർ മുതൽ 2015 ജൂൺ വരെയുള്ള കുടിശികയുടെ വിവരമാണല്ലോ ഇത്. നമ്മുടെ കണക്കിൽ ഇത് 10 മാസമുണ്ട്. മുനീറിന്റെ കണക്കിൽ പക്ഷേ, എട്ടേയുള്ളു. രണ്ടു വിരൽ മടക്കാൻ മറന്നുപോയതാവാമെന്നും തോമസ് ഐസക് പരിഹസിച്ചു.

ALSO READ; ബലി പെരുന്നാൾ; സംസ്ഥാനത്തെ പ്രഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

പക്ഷേ, മുനീറിൻ്റെ കണക്കു പ്രകാരം കുടിശിക 2014 സെപ്തംബർ മുതൽ ആരംഭിക്കുന്നു. ആ കണക്ക്, 2015 ഡിസംബറിൽ ഉമ്മൻചാണ്ടി വെളിപ്പെടുത്തിയ കുടിശികയുമായി ഒത്തുപോകുന്നതല്ല. മുനീർ നിയമസഭയിൽ വെളിപ്പെടുത്തിയ കുടിശിക എന്നാണ് ഉമ്മൻചാണ്ടി കൊടുത്തത്? ആ കുടിശിക എപ്പോഴാണ് ഉപഭോക്കാവിൻ്റെ കൈയിൽ കിട്ടിയത്.? ഇതു രണ്ടിനും യുഡിഎഫുകാരുടെ കൈയിൽ തെളിവ് വല്ലതുമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 2014ലെ പെൻഷൻ കുടിശിക വിതരണം ചെയ്യാൻ പണമനുവദിച്ച സർക്കാൻ ഉത്തരവ്? കുടിശിക കൈപ്പറ്റിയ പാസ്ബുക്ക്? ജനങ്ങളെ ബോധ്യപ്പെടുത്താൻ എന്തെങ്കിലും ഹാജരാക്കാമോ എന്നും തോമസ് ഐസക് ചോദിച്ചു.

2014 സെപ്തംബർ മാസത്തിന് മുമ്പ് പെൻഷൻ കുടിശികയില്ലാതെ വിതരണം ചെയ്തതിൻ്റെ തെളിവ് ഞാൻ ചോദിക്കുന്നില്ലെന്നും മേൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ ശേഷം നമുക്ക് ആ കേസെടുക്കാമെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. ഇതടക്കം പെൻഷൻ വിതരണത്തിൽ യുഡിഎഫിന്‍റെ കാലത്ത് നടന്ന കള്ളക്കളികളെ പറ്റി നിരവധി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടാണ് ഡോ. തോമസ് ഐസക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നിലമ്പൂർ ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണ്ടും ക്ഷേമപെൻഷൻ വിഷയം ഉയർന്നു വരുന്ന സാഹചര്യത്തിൽ തോമസ് ഐസകിന്‍റെ പോസ്റ്റ് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

ALSO READ; ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു; ഷൈനിന്‍റെ കൈക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News