
ഡിഗ്രി പഠിച്ചുകൊണ്ടിരിക്കെ വിവാഹിതയാകുകയും പിന്നീട് കുട്ടിയാകുകയും ചെയ്തതോടെ പഠിത്തം മുടങ്ങിയ ഷഹീബ എന്ന നിലമ്പൂർ സ്വദേശിനി കൈവരിച്ച നേട്ടങ്ങൾ പങ്കുവച്ച് ഡോ. തോമസ് ഐസക്. കരിയര്‍ ബ്രേക്ക് ചെയ്ത സ്ത്രീകള്‍ക്ക് ജീവിതം അവസാനിക്കുന്നില്ല എന്നതിന്റെ സാക്ഷ്യപത്രമാണ് ഷഹീബയെന്ന് അദ്ദേഹം കുറിച്ചു. വീട്ടമ്മമാര്‍ക്ക് പ്രാദേശികമായ തൊഴില്‍ കണ്ടെത്തി നൈപുണി പരിശീലനം നല്‍കുന്നതിൽ ഇനി സൗദിയിലെ കമ്പനിയില്‍ എക്‌സിക്യുട്ടീവായി ജോലി ചെയ്യുന്ന ഷഹീബയുടെ പങ്കാളിത്തവുമുണ്ടാകും.
നിലമ്പൂരിലെ അമരമ്പലം പഞ്ചായത്തിൽ പാട്ടക്കരിമ്പ് ഉന്നതിയിലെ വീട്ടമ്മമാരുമായുള്ള സംഭാഷണം അവസാനിച്ചപ്പോഴാണ് ഷഹീബയെ കണ്ടതെന്ന് അദ്ദേഹം കുറിച്ചു. വേഷം കൊണ്ടുതന്നെ പാട്ടക്കരിമ്പില്‍ നിന്നല്ല എന്ന് വ്യക്തമായിരുന്നു. ‘താങ്കള്‍ പറഞ്ഞതിനോട് പറഞ്ഞതിനോട് പൂര്‍ണ യോജിപ്പാണ്, സമ്മതമെങ്കില്‍ ഞാനും പങ്കുചേരാം’- ഷഹീബ എന്നോട് ഇങ്ങോട്ട് കയറി പറഞ്ഞു.
Read Also: അതിദരിദ്രരില്ലാത്ത പുതുപ്പിറവിയിലേക്ക് കുതിച്ച് കേരളം
ഓരോ കോളെജിലെയും പൂര്‍വവിദ്യാര്‍ത്ഥികളെ അവരുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട് സ്‌കില്‍ കോഴ്‌സ് പഠിക്കുന്ന കുട്ടികളുടെ മെന്റർ ആകാൻ ഷഹീബ സന്നദ്ധമാണ്. സൗദിയിൽ സകുടുംബം താമസിക്കുന്ന ഷഹീബക്ക് ഇങ്ങനെ നൈപുണി പരിശീലനത്തിൽ പങ്കാളിയാകാൻ സാധിക്കും. തന്നെപോലെ ഒട്ടേറെപ്പേര്‍ ഉണ്ടാകുമെന്ന് ഷഹീബ ഉറപ്പ് നല്‍കി. ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞു കൈകൊടുത്ത് പിരിഞ്ഞുവെന്നും ഡോ. തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. എം സ്വരാജിൻ്റെ തെരഞ്ഞെടുപ്പ് കാമ്പയിനുവേണ്ടി ഒരാഴ്ച അവധിയെടുത്ത് നാട്ടില്‍ വന്നതാണ് ഷഹീബ. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here