ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്, ദില്ലിയുടെ കോളനിയല്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി

സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ, എന്നാൽ ദില്ലി കേന്ദ്രീകരിച്ചുള്ള കോളനിയുടെ വിധേയപ്രദേശങ്ങളായാണ് ഇന്ന് സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ നോക്കിക്കാണുന്നത് എന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ വിശദീകരിച്ചു. രാജ്യസഭയിൽ ധനബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ് എംപി. കേരളത്തിന് പ്രത്യേക പദവിയൊന്നും വേണ്ടന്നും ഭരണഘടന അനുശാസിക്കുന്ന സാധാരണ പദവി മതി എന്നും എംപി അഭിപ്രായപ്പെട്ടു.

സംസ്ഥാനങ്ങളുടെ വരുമാനത്തെ ശുഷ്കമാക്കി കേന്ദ്രം എങ്ങനെയാണ് വിഭവസമാഹരണം നടത്തുന്നതെന്ന് വ്യക്തമാകുന്ന കണക്കുകൾ അടക്കം പ്രതിപാദിച്ചാണ് ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ സംസാരിച്ചത്. 2019-20ൽ സെസ്സും സർചാർജ്ജുമായി കേന്ദ്രം സമാഹരിച്ചത് 2,54,544.78 കോടി രൂപയാണെങ്കിൽ 2023-24ൽ അത് 5,00,000 കോടി രൂപയ്ക്ക് മേലായി ഉയർന്നു. 96.81 ശതമാനത്തിന്റെ വർദ്ധനവാണിത്. സെസ്സും സർചാർജ്ജും സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകേണ്ടതല്ലാത്ത ഇനങ്ങൾ ആണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ നികുതി ഇനത്തിലാണ് സമാഹരണം എങ്കിൽ അതിൻറെ 41% സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടതാണ്. സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് നികുതി ചുമത്തിയത് കൊണ്ടാണ് പെട്രോളിന്റെയും ഡീസലിന്റെയും വില എപ്പോഴും ഉയർന്നു നിൽക്കുന്നത് എന്നാണ് കേന്ദ്രം പഴി പറയാറ്. 2023-24ൽ 4,32,394 കോടി രൂപയാണ് നികുതി ഇനത്തിൽ കേന്ദ്രത്തിന് ലഭിച്ചത്. അതേസമയം പ്രസ്തുത വർഷം എല്ലാ സംസ്ഥാനങ്ങളും ചേർന്ന് നികുതി ഇനത്തിൽ ഉണ്ടാക്കിയത് 3,18,762 കോടി രൂപയും.

Also Read: എട്ട് ടണ്ണിന് ഒരു മണിക്കൂർ; നഗരമാലിന്യം സംസ്കരിക്കുന്നതിൽ പുതിയ ചുവടുവയ്പ്: മന്ത്രി എംബി രാജേഷ്

നൂറ് വ്യവസായ പാർക്കുകൾ അടക്കം ബജറ്റിൽ വ്യവസായ ഇടനാഴികൾ പലതും പ്രഖ്യാപിച്ചു. ഭൂമി ഏറ്റെടുത്ത് കാത്തിരിക്കുന്ന കൊച്ചി-ബാംഗ്ലൂർ നിർദ്ദിഷ്ട ഇടനാഴി പരിഗണിച്ചതുമില്ല. ഒരു വ്യവസായ പാർക്ക് പോലും കേരളത്തിന് നല്കില്ല എന്നതാണ് തീരുമാനം. പ്രകൃതിക്ഷോഭ ആശ്വാസത്തിന്റെ കാര്യത്തിൽ ബജറ്റിൽ ആസാം, ബീഹാർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങൾക്ക് മാത്രമാണ് പരിഗണന ലഭിച്ചത്. ഹിമാചൽ ഒഴികെ ബാക്കിയെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. കേരളത്തിലെ ജനങ്ങളോട് നീതി പുലർത്തണമെങ്കിൽ വയനാട് ദുരന്തത്തെ തീവ്രതയുള്ള പ്രകൃതിക്ഷോഭമായി പ്രഖ്യാപിച്ച് പ്രത്യേക സഹായം ഉറപ്പുവരുത്തുക. ഈ പ്രഖ്യാപനം നടത്താതെ പ്രധാനമന്ത്രി വയനാട് നിരീക്ഷണത്തിന് പോകുന്നതുകൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമില്ല.

Also Read: വിനേഷ് ഫോഗാട്ടിന്റെ ഹർജി ഇന്ന് അന്താരാഷ്ട്രകായിക കോടതി പരിഗണിക്കും

ചൈനയിൽ നിന്ന് വിദേശ നിക്ഷേപം വേണമെന്ന് സാമ്പത്തിക സർവ്വേ പറഞ്ഞു. തൊട്ടു പിറ്റേന്ന് ചൈനാ നയത്തിൽ മാറ്റമില്ലെന്നാണ് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞത്. മന്ത്രിയെ തിരുത്തിക്കൊണ്ട് അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി മറ്റൊരു പ്രസ്താവനയുമായി രംഗത്തുവന്നു. വ്യക്തമായ നയമോ കൂട്ടുത്തരവാദിത്വമോ ഇല്ലാത്ത സർക്കാരാണ് നമ്മുടെ രാജ്യം ഭരിക്കുന്നത്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് അൽപ്പം പരിഗണന നൽകണമെന്നും ഇന്ത്യയിലെ ജനങ്ങളോട് സർക്കാർ ആത്മാർത്ഥത പുലർത്തണമെന്നും ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര സർക്കാറിനോട് അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News