‘തളരില്ല’; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിയമ പോരാട്ടം തുടരുമെന്ന് ഡോ. കെ ജെ റീന

reena

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിയമ പോരാട്ടം തുടരുമെന്ന് ഡോ. കെ ജെ റീന. സ്ഥലംമാറ്റം സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനുപിന്നാലെയാണ് റീനയുടെ പ്രതികരണം. യുഡിഎഫ് സർക്കാർ നൽകിയ അപ്പീലിലായിരുന്നു ഹൈക്കോടതിയുടെ നടപടി.

പുതിയ ഡിഎച്ച്എസിന് ചുമതല ലഭിച്ച ശേഷമാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചതെന്ന് ഹൈക്കോടതി പറഞ്ഞു. ട്രൈബ്യൂണലിൻ്റെ സ്റ്റേ ഉത്തരവ് നടപടി ക്രമങ്ങൾ പാലിക്കാതെയെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.അതേസമയം, റീനയ്ക്ക് നൽകിയത് ഡീ പ്രൊമോഷൻ അല്ലെന്നാണ് ആരോ​ഗ്യമന്ത്രി കെ മുരളീധരന്റെ വാദം. തത്തുല്യമായ പദവിയാണ് നൽകിയതെന്നാണ് മുരളീധരൻ ഇന്ന് വൈകുന്നേരം മാധ്യമങ്ങളോട് പറഞ്ഞത്.

also read:‘കലാകാരന് എന്തിനാണ് മതം?’ അമ്മയിൽ രാഷ്ട്രീയവും ജാതിയും മതവും കലർത്താൻ പാടില്ലെന്ന് കെ ബി ​ഗണേഷ് കുമാർ

കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ഡോ. കെജെ റീനയെ മാറ്റിയതെന്നാണ് സർക്കാർ വാദം. സ്ഥലം മാറ്റത്തിന് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചില്ലെന്നും ഉൾപ്പെടെയുള്ള റീനയുടെ വാദങ്ങൾ അംഗീകരിച്ചായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ട്രെഡ്യൂണൽ, സർക്കാർ നടപടി സ്റ്റേ ചെയ്തിരുന്നത്.റീനയുടേത് സ്വാഭാവിക സ്ഥലം മാറ്റം ആണെന്ന സർക്കാർ വാദവും ട്രിബ്യൂണൽ അംഗീകരിച്ചില്ല. സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ആരോ​ഗ്യവകുപ്പി​ന്റെ തലപ്പത്തെ ഈ കസേരകളിയിൽ വിവാദങ്ങൾ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News