‘നവഫാസിസത്തിനെതിരെ പോരാടാൻ കഴിയുന്ന ഏക കൂട്ടായ്‌മയാണ് ഇടതുപക്ഷം’; ഡോ. പ്രഭാത്‌ പട്‌നായിക്‌

BEFI

സാമ്രാജ്യത്വത്തിനും നവഫാസിസത്തിനും എതിരായി പോരാടാൻ കഴിയുന്ന ഏക കൂട്ടായ്‌മ ഇടതുപക്ഷമാണെന്ന്‌ സാമ്പത്തിക വിദഗ്ധൻ ഡോ. പ്രഭാത്‌ പട്‌നായിക്‌. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച വൈകിട്ട് കലൂർ എ ജെ ഹാളിലെ എ അജയൻ നഗറിൽ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. പ്രഭാത് പട്നായിക്.

ALSO READ; രാജ്യത്തിന് അഭിമാനമാകാന്‍ വിഴിഞ്ഞം തുറമുഖം; ആഗോള ചരക്കുഗതാഗതത്തിന്റെ ഹബ്ബായി വിഴിഞ്ഞം

അന്താരാഷ്ട്ര ധനമൂലധനത്തിന്‍റെ ആധിപത്യവും നവലിബറൽ നയങ്ങളും ഫാസിസവും ചേർന്ന് ലോകത്തെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാൻ അവർ മതത്തിന്റെയും മറ്റ്‌ വിഭാഗീയതയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച്‌ യഥാർഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ്. ഇടതുപക്ഷത്തെ ശക്തമാക്കുക മാത്രമാണ് ഇതിനെ നേരിടാനുള്ള ഏക പരിഹാരമെന്നും പ്രഭാത് പട്നായിക് ചൂണ്ടിക്കാട്ടി. ബെഫി സംസ്ഥാന പ്രസിഡന്റ്‌ ഷാജു ആന്റണി അധ്യക്ഷത വഹിച്ചു. വെള്ളിയാഴ്ച ആരംഭിച്ച ബെഫി സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News