കീം 2025: ‘എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു സർക്കാർ ശ്രമം’: മന്ത്രി ഡോ. ആർ ബിന്ദു

dr r bindu

എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു റാങ്ക് നിർണയത്തിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആർ ബിന്ദു. എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുല അവലംബിച്ചതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം കേരള സിലബസിലുള്ള കുട്ടികൾക്ക് 35 മാർക്കിന്റെ കുറവുണ്ടായി. ഫുൾ മാർക്ക് വാങ്ങിയാലും 35 മാർക്ക് കുറയുന്ന അവസ്ഥ. ഈ അനീതി ഒഴിവാക്കാമായിരുന്നു സർക്കാർ നീക്കം. ഇനിയും അഡ്മിഷൻ പ്രക്രിയ വൈകരുത് എന്ന് കണ്ടാണ് പഴയ മാനദണ്ഡം അനുസരിച്ച് റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതെന്നും മന്ത്രി പറഞ്ഞു.

ALSO READ; ‘ഇത് ജേണലിസമല്ല, ജീർണ്ണലിസമാണ്’; മീഡിയ വൺ വർഗീയ പ്രചാരണത്തിനെതിരെ ജനാധിപത്യ സമൂഹം ശബ്ദമുയർത്തണം: സിപിഐഎം

ധൃതി വേണോ വേണ്ടയോ എന്നല്ല നീതി ഉറപ്പാക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. തന്‍റേത് അല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർത്ഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുത് എന്ന് കരുതി ചെയ്തതാണ്. ഒരുപാട് കുട്ടികളെ ബാധിക്കുന്ന വിഷയമാണിത്. സർക്കാരിന് എത് സമയത്തും നിബന്ധനകളിൽ മാറ്റംവരുത്താം. കോടതി വിധി പരീക്ഷയെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News