ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയത് എന്തിന്? യുഡിഎഫ് സർക്കാർ നടപടിക്കെതിരെ ഡോ. റീന രം​ഗത്ത്

dr reena

ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിൽ യുഡിഎഫ് സർക്കാർ നടപടിയിൽ കടുത്ത വിമർശനം. ‍ഡിഎച്ച്എസ് ഡോ. റീനയെ മാറ്റിയത് 15 ദിവസത്തെ അവധി ചോദിച്ചതിന് എന്നായിരുന്നു ഉത്തരവിൽ പറഞ്ഞത്.താൻ 15 ദിവസത്തെ അവധി ചോദിച്ചിട്ടില്ലെന്ന് ഡോ. റീന കൈരളി ന്യൂസിനോട് പറഞ്ഞത്. രണ്ട് ദിവസത്തെ അവധിയാണ് താൻ ചോദിച്ചതെന്നും ആരോഗ്യസ്ഥിതി മോശമായതുകൊണ്ടാണ് അവധി ചോദിച്ചതെന്നുമാണ് റീന പറയുന്നത്.

also read:അഡ്വ. കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കൽ, ദേവസ്വം മന്ത്രി അറിയാതെ എങ്ങനെ നിയമനം നടന്നു?: പിണറായി വിജയൻ

തനിക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും മന്ത്രിക്കൊപ്പം അതുകൊണ്ടാണ് വാർത്താസമ്മേളനത്തിൽ മാസ്ക് വെച്ച് പങ്കെടുത്തതെന്നും അവർ വ്യക്തമാക്കി.ആരോഗ്യമന്ത്രിയുടെ പിഎസിനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അവധിയെടുക്കാനാണ് നിർദ്ദേശിച്ചത്.മന്ത്രിയെയും മെസ്സേജിലൂടെ അവധി കാര്യം അറിയിച്ചിരുന്നു.ഇന്നലെ ഉച്ചമുതലാണ് അവധിയിൽ പ്രവേശിച്ചത്.പകരം ക്രമീകരണവും ഏർപ്പെടുത്തിയിരുന്നു.ഉച്ചയ്ക്കുശേഷം നിപയുടെ ഓൺലൈൻ യോഗത്തിലും ഞാൻ പങ്കെടുത്തിരുന്നു.എന്തിനാണ് തന്നെ മാറ്റിയത് എന്ന് അറിയില്ലെന്നാണ് റീന പറയുന്നത്.

ഡോ. റീനയെ എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടർ സ്ഥാനത്തേക്കാണ് മാറ്റിയത്. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് ഡോ. റീനയ്ക്ക് പകരക്കാരിയായി ഡോ. മീനാക്ഷി ചുമതലയേൽക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News