ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റി

Dr Reena

സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെ തലപ്പത്ത് മാറ്റം. ആരോഗ്യവകുപ്പ് ഡയറക്ട സ്ഥാനത്ത് നിന്നും ഡി എച് എസ് ഡോ. റീനയെയാണ് മാറ്റിയത്.നിപ അടക്കമുള്ള പകർച്ചവ്യാധികൾ വ്യാപകമാകുന്നതിനിടയിൽ ഡോ. റീന പതിനഞ്ചു ദിവസത്തേക്ക് അവധി ചോദിച്ചതിന് പിന്നാലെയാണ് നടപടി. ഡോ. റീനയെ എറണാകുളം ബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ട സ്ഥാനത്തേക്കാണ് മാറ്റിയത്. ആരോഗ്യവകുപ്പ് ഡയറക്ട സ്ഥാനത്ത് ഡോ. റീനയ്ക്ക് പകരക്കാരിയായി ഡോ. മീനാക്ഷി ചുമതലയേൽക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി കഴിഞ്ഞു എന്നാണ് റിപ്പോർട്ട്.

Also read:അടുത്ത മൂന്നുമണിക്കൂർ അതിശക്തമായ മഴ; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ

ഇതിനിടയിൽ നിപ വൈറസ് പ്രതിരോധത്തിന് സംസ്ഥാനം സജ്ജമാണോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. നിപ ഭീതി പടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ റെംഡിസീവർ പോലുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു എന്ന വാർത്ത അത്യന്തം ആശങ്കാജനകമാണ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News