കിണറ്റിൽ വിചിത്ര തലയോട്ടി; അധികമാരും അറിയാത്ത ഡ്രാഗൺമാന്റെ കഥ!

മനുഷ്യരുടെ ഉത്ഭവത്തെക്കുറിച്ച് പലതരം സംശയങ്ങളും അഭ്യൂഹങ്ങളും നിലവിലുണ്ട്. പരിണാമസിന്ധാന്തം ഒരു പരിധിവരെ ഈ സംശയങ്ങൾക്കുത്തരം നൽകിയിട്ടുണ്ടെങ്കിലും പല അഭ്യൂഹങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. ഡെനിസോവൻ, ഹോമോ ഇറക്ടസ് തുടങ്ങിയ വിഭാഗങ്ങളെ കുറിച്ച് പല ശാസ്ത്രജ്ഞരും കണ്ടെത്തുകയും ഇന്നും ഗവേഷണം നടത്തിവരികയുമാണ്. ഇതിൽ വ്യത്യസ്തമായ ഒരു വിഭാഗമാണ് ഡ്രാഗൺമാൻ.

ALSO READ: വ്യായാമത്തിനിടെ വ്യവസായിക്ക് ഹൃദയാഘാതം; രക്ഷകനായി സ്മാർട്ട് വാച്ച്

ഡ്രാഗൺമാനെ കുറിച്ച് ലോകത്തിനു വിവരം ലഭിച്ചിട്ട് രണ്ടുവർഷത്തോളമേ ആകുന്നുള്ളു. 90 വർഷത്തോളമായി ചൈനയിലെ ഒരു കിണറ്റിൽ ഒളിപ്പിച്ച ഭീമാകാരമായ തലയോട്ടിയാണ് 2018 ൽ കണ്ടെത്തിയത്. ഗവേഷകർ പറയുന്നതനുസരിച്ച്, ജാപ്പനീസ് അധിനിവേശ കാലത്ത് വടക്കൻ ചൈനീസ് നഗരമായ ഹാർബിനിൽ പാലം പണിയുന്നതിനിടെ 1933 ൽ ചില ചൈനീസ് തൊഴിലാളികളാണ് തലയോട്ടി കണ്ടെത്തിയത്. അധിനിവേശക്കാരായ ജാപ്പനീസ് സൈന്യത്തിന്‌റെ പക്കൽ ഈ തലയോട്ടി എത്താതിരിക്കാനായി തൊഴിലാളികളിലൊരാൾ അത് തന്റെ വീടിനു പിന്നിലെ കിണറ്റിൽ ഒളിപ്പിക്കുകയായിരുന്നു.

ALSO READ: താത്പര്യമില്ലാത്തവര്‍ രാജിവെച്ച് പുറത്തുപോകണം; കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സുധാകരന്‍

തലയോട്ടിയെക്കുറിച്ച് ഒരു നിഗമനത്തിലെത്തുന്നതിന് മുമ്പ് ധാരാളം പഠിക്കാനുണ്ടെങ്കിലും, അത് മനുഷ്യരാശിയിലെ ഒരു പുതിയ ഇനമായി വേറിട്ടുനിൽക്കുകയാണെങ്കിൽ, അത് നിയാണ്ടർത്തലുകളും ആധുനിക മനുഷ്യരും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായിരിക്കാം എന്നാണ് ഗവേഷകരുടെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here