കളിയിലൂടെ കാര്യങ്ങൾ പഠിക്കാൻ കുട്ടിക്കൂട്ടം; 42 വര്‍ഷമായി തുടർന്ന് സംഗീത നാടക അക്കാദമിയില്‍ കുട്ടികള്‍ക്കായുള്ള നാടക പരിശീലന കളരി

sangeetha nataka academy drama camp for children

അവധിക്കാലം അരങ്ങില്‍ ആഘോഷമാക്കുകയാണ് തൃശൂരിലെ കുട്ടിക്കൂട്ടം. കഴിഞ്ഞ 42 വര്‍ഷമായി സംഗീത നാടക അക്കാദമിയില്‍ കുട്ടികള്‍ക്കായുള്ള നാടക പരിശീലന കളരി ‘കളിവെട്ടം’ അരങ്ങേറുന്നുണ്ട്. കളിചിരികള്‍ക്കൊപ്പം കുട്ടികളില്‍ മാനൂഷിക മൂല്യങ്ങളും പൗരബോധവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നടക്കുന്നത്.

കുട്ടികളുടെ മാനസീക ആരോഗ്യത്തിനു കരുത്ത് പകരുന്ന രീതിയില്‍ ചിട്ടയോടെയാണ് നാടക പരിശീലനം. വെറുതെ നേരംപോക്കിനുള്ള കളികളല്ല ഇവിടെ പരിശീലിപ്പിക്കുന്നത്. മറിച്ച് കുട്ടികളില്‍ സ്വാഭാവ രൂപീകരണം, മനുപഷത്വം, കരുണ തുടങ്ങിയ മനോഭാവങ്ങള്‍ വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് പരിശീലകന്‍ കെ.വി ഗണേശ് പറയുന്നു. കളരിയില്‍ എല്ലാ കാര്യങ്ങളും കളിയിലൂടെയാണ് പഠിപ്പിക്കുന്നത്. ഇങ്ങനെ കളിച്ചും ചിരിച്ചും പരിശീലം സമാപിക്കുമ്പോള്‍ ഒരു നാടകം പിറവികൊള്ളുകയും ചെയ്യും. രചനയും സംവിധാനവും അഭിനയിക്കുന്നവരും എല്ലാം കുട്ടികള്‍ തന്നെ.

Also read: ആഗ്‌നേയ് എത്തി; കൂടൊരുക്കി കോഴിക്കോട്ടെ അമ്മത്തൊട്ടിൽ

വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ നാടക കളരിയില്‍ എത്താറുണ്ട്. അരങ്ങിലൂടെ ലോകത്തെ പരിചയപ്പെടാന്‍ കുട്ടികളെ പ്രാപ്തരാക്കുയാണ് ഇവിടെ. ശാസ്ത്രവും ലിംഗ സമത്വവുമെല്ലാം ഇവിടെ ചര്‍ച്ച ചെയ്യും. പരിശീലനത്തിലൂടെ ചുറ്റുപാടും നിന്നും പുതിയ കാഴ്ചകള്‍ കാണാനും സര്‍ഗാത്മകവും,സംവാദത്മകവുമായ കുട്ടികളുടെ ഇടം സൃഷിടിക്കാനുമാണ് ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News