നാടക സംവിധായകന്‍ ഗിരീഷ് കാരാടി അന്തരിച്ചു

നാടക സംവിധായകനും കലാകാരനുമായ ഗിരീഷ് കാരാടി (49) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏതാനും മാസങ്ങളായി കിടപ്പിലായിരുന്നു. കാരാടി പരേതനായ രാഘന്‍ വൈദ്യരുടെ മകനാണ്. കാല്‍ നൂറ്റാണ്ടിലേറെ കാലമായി നാടക രംഗത്തുള്ള ഗിരീഷ് കുട്ടികള്‍ക്കായി നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

സംസ്ഥാന യുവജനോത്സവത്തില്‍ ഗിരീഷ് സംവിധാനം ചെയ്ത നാടകങ്ങള്‍ക്ക് ഒന്നാം സ്ഥാനം ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

Also Read: ‘അപകടകരമായ ട്രെന്‍ഡ് ആണ് കണ്ടു വരുന്നത്, ദി കേരള സ്‌റ്റോറി കാണാന്‍ ഉദ്ദേശിക്കുന്നില്ല’; നസിറുദ്ദീന്‍ ഷാ

https://www.kairalinewsonline.com/naseeruddin-shah-critics-the-kerala-story

നാടക രംഗത്തെ സംഭാവനയ്ക്ക് നിരവധി അവാര്‍ഡുകളും ഗിരീഷിനെ തേടിയെത്തിയിട്ടുണ്ട്. നിരവധി തവണ വയനാട്ടില്‍ ‘വേനല്‍ തുമ്പികള്‍ ‘കലാജാഥ ഒരുക്കിയതും ഗിരീഷായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News