ജ്യൂസെന്ന് കരുതി കീടനാശിനി കുടിച്ചു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ജ്യൂസെന്ന് കരുതി ചെടിക്ക് ഒഴിക്കുന്ന കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പാലോട് പയറ്റടി പ്രിയാ ഭവനില്‍ പ്രശാന്തിന്റെയും യമുനയുടെയും മകന്‍ അഭിനവ് (11) ആണ് മരിച്ചത്.

ALSO READ:ചക്കിട്ടപ്പാറയിലെ ഭിന്നശേഷിക്കാരന്റെ ആത്മഹത്യ; പെന്‍ഷന്‍ മുടങ്ങിയതിനാലെന്നത് വസ്തുതാ വിരുദ്ധം

വൈകിട്ട് 6.30ഓടെയാണ് സംഭവം. സ്‌കൂള്‍ കഴിഞ്ഞെത്തിയ അഭിനവ് റൂമില്‍ ഇരുന്ന കീടനാശിനി സോഫ്റ്റ് ട്രിങ്ക് എന്ന് കരുതി കുടിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീട്ടില്‍ നിറയെ ചെടികളും പച്ചക്കറികളുമുള്ളതിനാല്‍ കീടനാശിനികള്‍ വാങ്ങി വയ്ക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. അഭിനവ് നന്ദിയോട് നളന്ദ ടി.ടി.ഐ യില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

ALSO READ:‘രാമനെ അയോദ്ധ്യയിൽ നിന്നും നാടുകടത്തിയത് ബാബറല്ല’; ശ്രദ്ധ നേടി കവി പി എൻ ഗോപീകൃഷ്ണന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News