
കേന്ദ്ര സർക്കാർ ജോലി നേടാൻ അവസരം വന്നെത്തി. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിലാണ് (ഡിആർഡിഒ) അവസരം. റിക്രൂട്ട്‌മെന്റ് ആൻഡ് അസസ്‌മെന്റ് സെന്റർ ഗ്രൂപ്പ് ‘എ’ ടെക്നിക്കൽ സർവീസിന് കീഴിൽ വരുന്ന വിവിധ ഗ്രേഡുകളിലെ സയന്റിസ്റ്റ് ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
33 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂൺ 19 വൈകുന്നേരം നാലുമണി വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. .സയന്റിസ്റ്റ് സി തസ്തികയിലേക്ക് 20 ഒഴിവുകളാണുള്ളത്. ഇതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 67,700 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കും. സയന്റിസ്റ്റ് ഡി തസ്തികയിലെ 11 ഒഴിവുകളാണുള്ളത്. 78,800 രൂപയാണ് അടിസ്ഥാന ശമ്പളമായി ലഭിക്കുക. സയന്റിസ്റ്റ് ഇ തസ്തികയിലെ 2 ഒഴിവുകളാണുള്ളത്. 1,23,100 രൂപയാണ് അടിസ്ഥാന ശമ്പളം ലഭിക്കുന്നത്. അടിസ്ഥാന ശമ്പളത്തോടൊപ്പം കൂടുതൽ ആനുകൂല്യങ്ങളും ലഭിക്കും.
also read:ഗവൺമന്റ് ഗസ്റ്റ് ഹൗസിൽ ജോലി നേടാം; പത്താം ക്ലാസ് യോഗ്യത
യോഗ്യത
പരമാവധി 35 വയസുള്ളവർക്ക് സയന്റിസ്റ്റ് സി തസ്തികയിലേക്ക് അപേക്ഷിക്കാം. ഒപ്പം ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സയന്റിസ്റ്റ് ഡി, ഇ തസ്തികകളിലേക്ക് അപേക്ഷിക്കാൻ 45 വയസാണ് പരമാവധി പ്രായപരിധി. ഈ തസ്തികകളിലേക്ക് യഥാക്രമം 7 വർഷത്തെയും 11 വർഷത്തെയും ഗവേഷണ അല്ലെങ്കിൽ രൂപകൽപ്പന പ്രവൃത്തിപരിചയം ആവശ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

