ലഹരിയില്‍ നിന്ന് കുഞ്ഞുങ്ങളെ മോചിപ്പിച്ചാലും കൈത്താങ്ങായി മാതാപിതാക്കള്‍ നില്‍ക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി; ഡ്രീം പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു

dr-john-brittas-mp-book-release

ലഹരി ഉപയോഗത്തിനെതിരെ ഡ്രീം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ബോധവല്‍ക്കരണവും അതുമൂലം സമൂഹത്തില്‍ ഉണ്ടായ മാറ്റവും പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. എറണാകുളം കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടാണ് പുറത്തിറക്കിയത്.

രാജ്യസഭാ എം പിയും കൈരളി ന്യൂസ് മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോണ്‍ ബ്രിട്ടാസ്, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ അരുണ്‍ എസ് നായര്‍ ഐ എ എസിന് കൈമാറിയാണ് പ്രകാശനം ചെയ്തത്. ലഹരിയില്‍ നിന്ന് കുഞ്ഞുങ്ങളെ മോചിപ്പിച്ചു കഴിഞ്ഞാലും കൈത്താങ്ങായി മാതാപിതാക്കള്‍ നില്‍ക്കണമെന്നും ഡ്രീം എന്ന പുസ്തകം കേരളത്തിന്റെ മുഴുവന്‍ സ്വപ്നമാകട്ടെയെന്നും ജോണ്‍ ബ്രിട്ടസ് എം പി പറഞ്ഞു.

Read Also: കുടുംബശ്രീ വാര്‍ഷിക ആഘോഷവും കെ- ലിഫ്റ്റ് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനവും മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

ലഹരി ഉണ്ടാക്കുന്ന മാനസിക ശാരീരിക പ്രശ്‌നങ്ങളെ കുറിച്ച് വിവിധ മേഖലയിലുള്ള വിദഗ്ധരും സംസാരിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News