
വസ്ത്രധാരണത്തിലെ വ്യത്യസ്ത തെരെഞ്ഞെടുപ്പുകളിലൂടെ വാര്‍ത്തയിൽ ഇടം നേടിയ താരമാണ് ഉര്‍ഫി ജാവേദ്. വസ്ത്രധാരണത്തിന്റെ പേരിൽ നിരന്തരമായ സോഷ്യല്‍ മീഡിയ ആക്രമണങ്ങളും ഇവര്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ അതൊന്നും അവരുടെ വ്യത്യസ്തതകൾക്ക് കൂച്ചുവിലങ്ങിട്ടില്ല. ഇപ്പോഴിതാ ‘ഗുഡിയ’ എന്ന റീൽ കണ്ടന്റ് ക്രിയേറ്റർ ആണ് വസ്ത്രധാരണത്തിൽ വ്യത്യസ്തത കാണിച്ചിരിക്കുന്നത്. ഗൗൺ ഉപേക്ഷിച്ച് കൈകൊണ്ട് നെയ്ത വിചിത്രമായ വസ്ത്രം ആണ് അവർ ധരിച്ചിരിക്കുന്നത്. അവൾ എന്താണ് സ്വയം സ്റ്റൈൽ ചെയ്തത് എന്ന് അറിയാമോ ? സിഗരറ്റുകൾ.
ALSO READ: മധ്യപ്രദേശിൽ മൊബൈൽ ഫോൺ കൊടുക്കാത്തതിൽ മനംനൊന്ത് പതിനൊന്നുകാരി ജീവനൊടുക്കി
ഡസൻ കണക്കിന് സിഗരറ്റുകൾ ഉപയോഗിച്ചാണ് ഗുഡിയ സ്വന്തമായി ഒരു വസ്ത്രം നിർമ്മിച്ചത്. പൂർണ്ണമായും വെളുത്ത സിഗരറ്റുകൾ കൊണ്ട് നിർമ്മിച്ച ഒരു സിംഗിൾ സ്ട്രാപ്പ് ടു പീസ് വസ്ത്രമാണ് അവൾ ധരിച്ചിരുന്നത്. അടുത്തടുത്തായി സിഗരറ്റുകൾ നിരത്തി വച്ചിരിക്കുന്നതും, ഓറഞ്ച് നിറത്തിലുള്ള കുറ്റികളും അതിൽ കാണാം. ബ്രേലെറ്റ് ടോപ്പിലും മുട്ടോളം നീളമുള്ള പാവാടയിലും തിരശ്ചീനമായ വരികളായി സിഗരറ്റുകൾ സൂക്ഷ്മമായി ക്രമീകരിച്ചിരുന്നു. സ്വർണ്ണ കമ്മലുകൾ, മാലകൾ, വളകൾ, മാങ് ടിക്ക എന്നീ പരമ്പരാഗത ആഭരണങ്ങൾ ഇതിനൊപ്പെം അവർ അണിഞ്ഞിട്ടുണ്ട്.
ആത്മാർത്ഥമായ പരിശ്രമത്തിലൂടെയാണ് താൻ ആ വസ്ത്രം സ്വയം നിർമ്മിച്ചതെന്നാണ് വീഡിയോയിൽ ഇവർ പറയുന്നത്. ഇത് കൈകൊണ്ട് നിർമ്മിച്ച വസ്ത്രമാണെന്നും അത് തയ്യാറാക്കാൻ ഒരു യന്ത്രവും ഉപയോഗിച്ചിട്ടില്ലെന്നും അവർ പറയുന്നു. “ഇത് ഞാൻ എന്റെ സ്വന്തം കൈകൾ കൊണ്ടാണ് ഉണ്ടാക്കിയത്. ഒരുപാട് കഠിനാധ്വാനവും പണവും ഇതിന് വേണ്ടിവന്നു. ഒരു യന്ത്രവും ഉപയോഗിച്ച് ഇത് നിർമ്മിക്കാൻ ഞങ്ങൾക്ക് കഴിയില്ല, അതിനാൽ ഞങ്ങൾ അത് കൈകൾ കൊണ്ട് തന്നെ ചെയ്യുന്നു. ഇത് നെയ്തെടുക്കുന്നതിൽ ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നു. അതിനാൽ ഞങ്ങളുടെ വീഡിയോ ലൈക്ക് ചെയ്യൂ” എന്ന് ആ സ്ത്രീ പറഞ്ഞു. ഓരോ നിരയിലും 10 ൽ കൂടുതൽ സിഗരറ്റുകൾ ഉണ്ടായിരുന്നു, അതായത് മുഴുവൻ വസ്ത്രവും സൃഷ്ടിക്കാൻ 100 ൽ കൂടുതൽ സിഗരറ്റുകൾ ഉപയോഗിച്ചിരിക്കാനാണ് സാധ്യത. ഫെബ്രുവരിയിൽ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ വൈറലാകുകയും ആറ് ലക്ഷത്തിലധികം ലൈക്കുകൾ നേടുകയും ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

