ദൃഢം ഒടിടിയിലേക്കെത്തുന്നു: കാണാം ഷെയ്ൻ നി​ഗത്തിന്റെ ത്രില്ലർ ചിത്രം

Dridam OTT Release

ഷെയ്ൻ നി​ഗം കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ദൃഢം ഒടിടി റീലീസാകുന്നു. 2026 മെയ് 8 ന് റിലീസ് ചെയ്ത ക്രൈം ത്രില്ലർ ചിത്രം 2026 ജൂൺ 12 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും.

മാർട്ടിൻ ജോസഫ് ഒരുക്കിയ ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഷെയ്ൻ നി​ഗം എത്തുന്നത്. ദിനേശ് പ്രഭാകർ, രമേശ് കോട്ടയം, ഷോബി തിലകൻ, നന്ദൻ ഉണ്ണി, മാത്യു വർഗീസ് എന്നിവരും ചിത്രത്തിൽ അഭിനേതാക്കളായി എത്തുന്നു. ജോമോൻ ജോണും ലിന്റോ ദേവസ്യയും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Also Read: വാഹന നമ്പർ ഉപയോ​ഗിച്ചത് ബുദ്ധിമുട്ടുണ്ടാക്കി; മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം-3’യ്ക്കെതിരെ പരാതി

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഡബ് ചെയ്ത് ചിത്രത്തിന്റെ പതിപ്പുകളും ഒടിടിയിൽ ലഭിക്കും.

അതിരടിയും ഒടിടിയിലെത്തുന്നു

ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവർ പ്രധാന വേഷത്തിലെത്തെയ അതിരടിയും ഉടൻ തന്നെ ഒടിടിയിൽ റിലീസ് ചെയ്യുന്നുണ്ട്. 2026 ജൂൺ 19 മുതൽ സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. റിയ ഷിബു, വിനീത് ശ്രീനിവാസൻ, സറിൻ ഷിഹാബ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News