ഈ ഉണക്ക ചെമ്മീൻ തോരൻ മാത്രം മതി നിങ്ങൾ ഒരു പറ ചോറുണ്ണും!! തയ്യാറാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം

ഉച്ചയൂണിന് ഒരേ തരം കറികൾ കഴിച്ചു മടുത്തവർക്കായി ഇതാ ഒരു കിടിലൻ ഐറ്റം. ഉണക്ക ചെമ്മീൻ കൊണ്ടുള്ള ഈ തോരൻ ഉണ്ടെങ്കിൽ മറ്റൊരു കറിയുടെയും ആവശ്യമില്ല. ഒരു പറ ചോറുണ്ണാം! ഉച്ചയൂണിന് വളരെ എളുപ്പത്തിൽ എങ്ങനെ രുചികരമായ ഉണക്കച്ചെമ്മീന്‍ തോരന്‍ ഉണ്ടാക്കാം എന്ന് നോക്കിയാലോ ?

ആവശ്യമായ ചേരുവകൾ

ഉണക്ക ചെമ്മീന്‍ – 1/4 കിലോ
പച്ച മാങ്ങ – 3 എണ്ണം (തൊലികളയാതെ ചെറിയ കഷണങ്ങളാക്കിയത്)
സവാള – 1 എണ്ണം (നീളത്തില്‍ അരിഞ്ഞത്)
ചെറിയ ഉള്ളി -1 കപ്പ് (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി – 10 അല്ലി
പച്ചമുളക് – 4,5 എണ്ണം (നീളത്തില്‍ അരിഞ്ഞത്)
തേങ്ങ ചിരകിയത് – 1/2 കപ്പ്
ജിരകം – 1/2 ടിസ്പൂണ്‍
മുളക്പൊടി – 1 ടിസ്പൂണ്‍
മല്ലിപൊടി 1 ടിസ്പൂണ്‍
മഞ്ഞള്‍പൊടി – 1/2 ടിസ്പൂണ്‍
കറിവേപ്പില – ആവശ്യത്തിന്
വറ്റല്‍മുളക് – 2 , 3 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

തേങ്ങ ചിരകിയത് , ജീരകം, മുളക് പൊടി, മല്ലിപൊടി, വെളുത്തുള്ളി, മഞ്ഞൾ എന്നിവ മിക്സിയിലിട്ട് ചതച്ച് എടുക്കുക. ഫ്രയിംഗ് പാനില്‍ 2 ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് വറ്റല്‍ മുളക്, കടുക് അതില്‍ തന്നെ ഉണക്ക ചെമ്മീൻ എന്നിവ വറുത്ത് എടുക്കുക. അതിലേക്ക് ചെറിയ ഉള്ളി ഇട്ട് ഗോള്‍ഡന്‍ കളര്‍ ആകും വരെ വഴറ്റുക. ശേഷം 2 കപ്പ് വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോള്‍ തയാറാക്കി വച്ചിരിക്കുന്ന അരപ്പ് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് പച്ചമുളക്, സവാള, പച്ച മാങ്ങ കഷ്ണം കൂടി ചേര്‍ത്ത് ഇളക്കി വറ്റിച്ചെടുക്കാം. കുറച്ച് വെളിച്ചെണ്ണയും മുകളിലൊഴിച്ച് കറിവേപ്പിലയും ചേർത്താൽ രുചിയേറിയ ഉണക്ക ചെമ്മീൻ തോരൻ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News