രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

ദിവസവും രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അത് ശരീരത്തിന് നല്ലതാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദിവസേന എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കണം എന്നാണ്.

ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് വെള്ളം കുടിക്കുന്നതാണ് എപ്പോഴും നല്ലത്. ഉറങ്ങുന്നതിനു മുന്‍പ് വെള്ളം കുടിച്ചാല്‍ രാത്രി മുഴുവന്‍ നിങ്ങളിലെ ജലാംശം നിലനിര്‍ത്തുകയും ശരീരത്തിന്റെ സ്വാഭാവിക വിഷാംശം നീക്കം ചെയ്യുന്ന പ്രക്രിയയെ സുഗമമാക്കുകയും ചെയ്യും.

Also Read: രാത്രിയില്‍ ചപ്പാത്തിക്ക് പകരം ഗോതമ്പ് നാന്‍ ആയാലോ ? തയ്യാറാക്കാം വെറും പത്ത് മിനുട്ടിനുള്ളില്‍ 

കൂടാതെ ചൂടുവെള്ളം രക്തയോട്ടം മെച്ചപ്പെടുത്തുകയും നിങ്ങളുടെ ശരീരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു. വെള്ളം മാത്രമല്ല എന്ത് പാനീയമാണെങ്കിലും രണ്ട് മണിക്കൂര്‍ മുന്‍പ് കുടിക്കണം.

എന്നാല്‍ ഉറങ്ങുന്നതിന് തൊട്ട് മുന്‍പ് വെള്ളം കുടിക്കുന്നത് ഉറക്കത്തിനിടയില്‍ മൂത്രം ഒഴിക്കാനുള്ള ചിന്ത ഉണ്ടാക്കിയേക്കാം. ഉറക്കത്തിനിടിയില്‍ മൂത്രം ഒഴിക്കാന്‍ എ‍ഴുനേല്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. എപ്പോഴൊക്കെ വെള്ളം കുടിക്കാമെന്നുള്ളത് ചുവടെ:

1. രാവിലെ എഴുന്നേറ്റ ഉടന്‍

രാവിലെ എഴുന്നേറ്റയുടന്‍ ഒന്നു മുതല്‍ രണ്ടു ഗ്ലാസ് വെള്ളം കുടിച്ച് ശരീരപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം. ശരീരത്തിലെ വിഷാംശം എല്ലാം നീക്കം ചെയ്ത് അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് ഈ വെള്ളംകുടി സഹായിക്കും. അവരവരുടെ താല്‍പര്യത്തിനനുസരിച്ച് നാരങ്ങാനീര്, തേന്‍, കറുവപ്പട്ട തുടങ്ങിയവ ഇതില്‍ ചേര്‍ക്കാം.

2. ഊണിന് അര മണിക്കൂര്‍ മുന്‍പ്

ഊണിന് അര മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കാം. ഇതു ഭാരം കുറയ്ക്കാന്‍ മാത്രമല്ല വിശപ്പിനെ ശമിപ്പിക്കാനും സഹായകമാണ്. ഊണു സമയത്ത് അധികം കഴിക്കാതെ, ഉള്ളിലെത്തുന്ന ആഹാരത്തെ സ്വീകരിക്കാന്‍ വയറിനെ സജ്ജമാക്കുകയും ചെയ്യും.

3. ആഹാരം കഴിച്ച് അരമണിക്കൂറിന് ശേഷം

ആഹാരം കഴിച്ച ഉടന്‍ പെട്ടെന്ന് വെള്ളംകുടിക്കരുത്. ഇത് ദഹനപ്രക്രിയയുടെ വീര്യം കുറയ്ക്കും.

4. ഊണിനൊപ്പം വെള്ളം

ഊണിനൊപ്പമുള്ള വെള്ളംകുടിയും ഒഴിവാക്കണം. വെള്ളത്തിനു പകരമായി തൈര്, റെയ്ത്ത, ബട്ടര്‍മില്‍ക്ക് എന്നിവ ഉപയോഗിക്കാം. ഇവ ശരീരത്തിന് കുളിര്‍മയും നല്‍കും.

5. ക്ഷീണാവസ്ഥയില്‍ തലച്ചോറിന് ഉണര്‍വേകാന്‍

തലച്ചോറിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതില്‍ 75 ശതമാനവും ജല സാന്നിധ്യത്താലാണ്. പ്രവര്‍ത്തനം തടസം കൂടാതെ നടക്കണമെങ്കില്‍ വെള്ളംകുടിക്കേണ്ടത് അത്യാവശ്യമാണ്. ജോലിക്കിടയിലോ യാത്രാവേളയിലോ മറ്റോ ക്ഷീണം തോന്നുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചു നോക്കൂ, ഉന്‍മേഷം കൈവരും.

6. വിശക്കുമ്പോള്‍ വെള്ളം

ദാഹം തോന്നുമ്പോഴും വിശക്കുമ്പോഴും ശരീരം നല്‍കുന്നത് എകദേശം സമാനമായ സിഗ്‌നലുകള്‍ തന്നെ. അതുകൊണ്ടു വിശപ്പു തോന്നുമ്പോള്‍ ആദ്യം കുറച്ച് വെള്ളം കുടിക്കുക. 10 മിനിട്ട് വിശ്രമിക്കുക, എന്നിട്ടും വിശപ്പ് ശമിച്ചില്ലെങ്കില്‍ മാത്രം സ്‌നാക്കുകളെ ആശ്രയിക്കുക.

7. ദിവസത്തിന്റെ ആദ്യപകുതിയില്‍ കൂടുതല്‍ വെള്ളം

ദിവസത്തിന്റെ ആദ്യ പകുതിയില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നതാണ് നല്ലത്. ഇത് രാത്രിയില്‍ മൂത്രശങ്ക ഒഴിവാക്കി ഉറക്കം സുഗമമാക്കാന്‍ സഹായിക്കും. രണ്ടാം പകുതിയില്‍ അതായത് ഉച്ചയ്ക്കു ശേഷം വെള്ളം കുറയ്ക്കുന്നതാണ് അഭികാമ്യം.

8. ഉറക്കം കുറവാണെങ്കില്‍

ഒരു ദിവസത്തെ രാത്രിയില്‍ സംതൃപ്തമായ ഉറക്കം ലഭ്യമായില്ലെങ്കില്‍ പകല്‍ ധാരാളം വെള്ളം കുടിക്കണം. ഉറക്കത്തിലും നിങ്ങളുടെ ശരീരം പ്രവര്‍ത്തനക്ഷമമാണ്. അതു ശരിയായ രീതിയിലും സുഗമമായും നടക്കുന്നതിന് ആവശ്യമായ വെള്ളം ശരീരത്തില്‍ ഉണ്ടാകണം.

9. വ്യായാമത്തിനു മുന്‍പും ശേഷവും

വ്യായാമം ചെയ്യാന്‍ തുടങ്ങുന്നതിനു മുന്‍പും വ്യായാമത്തിനു ശേഷവും ധാരാളം വെള്ളം കുടിക്കേണ്ടതാണ്. മസിലുകളെ ഊര്‍ജസ്വലമാക്കാന്‍ വെള്ളം അവശ്യഘടകമാണ്. ഇത് ക്ഷീണമകറ്റി ഊര്‍ജസ്വലത കൈവരുത്താന്‍ സഹായിക്കും.

10. രോഗാവസ്ഥയില്‍

ഏതെങ്കിലും തരത്തിലുള്ള രോഗം നിങ്ങളുടെ ശരീരത്തെ കീഴ്‌പ്പെടുത്തുമ്പോള്‍ കുറച്ച് അധികം വെള്ളം കുടിക്കണം. ഇതു രോഗം പെട്ടെന്ന് അകറ്റാന്‍ സഹായിക്കും. ഗര്‍ഭിണികളും പാലൂട്ടുന്ന അമ്മമാരും 10 ഗ്ലാസ് വെള്ളം ഒരു ദിവസം കുടിക്കണം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News