ബോക്സോഫീസ് തൂക്കി ദൃശ്യം 3; ആദ്യദിനം എത്ര കളക്ഷൻ നേടിയെന്നറിയാം…

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൻ നായകനായെത്തിയ ദൃശ്യത്തിൻ്റെ മൂന്നാം ഭാഗം ക‍ഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നടൻ്റെ പിറന്നാളിനാണ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം തീയേറ്ററുകളിലെത്തിയത്. ദൃശ്യം 1, ദൃശ്യം 2 എന്നീ രണ്ട് ഭാഗങ്ങള്‍ക്ക് ശേഷമാണ് മൂന്നാം ഭാഗമെത്തുന്നത്. രണ്ട് ഭാഗങ്ങളും ഒന്നിനൊന്ന് മികച്ചു നിന്നതിനാൽ ആരാധകർ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു. ചിത്രം പുറത്തിറങ്ങിയ ആദ്യദിനം തന്നെ ആഗോളതലത്തിൽ 43 കോടി രൂപ നേടി.

സാക്നിൽക്കിൻ്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ നിന്ന് മാത്രം 15.85 കോടിയാണ് ചിത്രം ആദ്യദിനത്തിൽ സ്വന്തമാക്കിയത്. കേരളത്തിലും പുറത്തും വൈകുന്നേരവും രാത്രിയും നടന്ന ഷോകളിൽ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായി. അന്താരാഷ്ട്ര തലത്തിൽ ചിത്രം 25 കോടിക്കടുത്തും ആഗോളതലത്തിൽ 43 കോടിക്കുമേലെ കളക്ഷൻ നേടാൻ ക‍ഴിഞ്ഞു. ചിത്രത്തിൻ്റെ മലയാളപതിപ്പിന് മാത്രം 13.70 കോടിയാണ് ലഭിച്ചത്. ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് 1.50 കോടി സ്വന്തമാക്കി.

ALSO READ: ‘ഡിലീറ്റ് ചെയ്തതുകൊണ്ട് മാത്രം മതിയാകില്ല’; പാപ്പരാസിയുടെ ബോഡി ഷെയ്മിങ് പോസ്റ്റിനെതിരെ തുറന്നടിച്ച് സാറാ ടെണ്ടുൽക്കർ

നേരത്തെ പുറത്തിറങ്ങിയ ഭരതനാട്യം 2: മോഹിനിയാട്ടത്തിൻ്റെ മൊത്തം ക‍ളക്ഷനെയാണ് ഒറ്റ ദിവസത്തെ പ്രദർശനത്തിൽ നിന്ന് ദൃശ്യം 3 മറികടന്നത്. വരും ദിവസങ്ങളിൽ ചിത്രം 100 കോടി തികയ്ക്കുമെന്നാണ് ആരാധകർ കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News