മഞ്ചേരിയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം മഞ്ചേരിയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കരുവാരക്കുണ്ട് പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്.

രാവിലെ മഞ്ചേരി പയ്യനാട് ചോലയ്ക്കലിലാണ് അപകടം. കരുവാരക്കുണ്ടില്‍ നിന്ന് രോഗിയുമായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. റഫീഖിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റമോര്‍ട്ടം നടത്തും

Also Read : ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ ആഹ്വാനം; കാസർഗോഡ് ബിജെപിയിൽ പൊട്ടിത്തെറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News