ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

അടൂർ ജല അതോറിറ്റി ഓഫീസിന് സമീപം വിനോബാജി നഗറിൽ അടൂർ വലിയ തോട്ടിലേക്ക് ചേരുന്ന തോട്ടിൽ ആണ് ഓട്ടോറിക്ഷ മറിഞ്ഞത്. തട്ട മിനി ഭവനിൽ ഉണ്ണി കൃഷ്ണ കുറുപ്പ് ആണ് അപകടത്തിൽ പെട്ടത്. ശക്തമായ മഴയും തോട് നിറഞ്ഞ് ഒഴുകിയതും കാരണം ഓട്ടോയുടെ അടിയിൽ പെട്ട ഉണ്ണികൃഷ്ണക്കുറുപ്പിന് രക്ഷപെടാൻ കഴിഞ്ഞില്ല എന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് അടൂർ നിന്നും സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ ഉള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് എത്തി തോട്ടിൽ നിന്നും ഓട്ടോയിൽ കുടുങ്ങി കിടന്ന ഉണ്ണികൃഷ്ണക്കുറുപ്പിനെ പുറത്ത് എടുക്കുകയായിരുന്നു.

പുറത്ത് എടുത്ത ഉടൻ തന്നെ ഫയർ ഓഫീസർമാർ ചേർന്ന് സി.പി.ആർ നൽകിയെങ്കിലും ഇയാളെ രക്ഷപെടുത്താൻ കഴിഞ്ഞില്ല. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജിഖാന്റെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാ പ്രവർത്തനം. മൃതദേഹം ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് അയച്ചു. സബ് ഇൻസ്പെക്ടർ അജികുമാറിൻ്റെ നേതൃത്വത്തിൽ ഉള്ള അടൂർ പൊലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News