പന്ത്രണ്ടാം ക്ലാസ് പാസായോ? കേരള പൊലീസിൽ ഡ്രൈവർമാ‍ർക്ക് അവസരം

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് കേരള പൊലീസിൽ അവസരം. പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, വനിതാ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ എന്നീ തസ്തികകളിലേക്കുള്ള നിയമനം സംബന്ധിച്ച വിഞ്ജാപനം കേരള പി.എസ്.സി പുറത്തുവിട്ടു. അപേക്ഷകർക്ക് അം​ഗീകൃത ഡ്രൈവർ ലൈസൻസ് നിർബന്ധമാണ്. ജൂലൈ 1 ആണ് അപേ​ക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

ഹയ‍ർ സെക്കൻ‍ഡറി പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം എന്നതാണ് പ്രാഥമിക യോ​ഗ്യത. ഗിയറോടുകൂടിയ മോട്ടോര്‍ സൈക്കിള്‍, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍, ഹെവി ഗുഡ്സ് വാഹനങ്ങള്‍ തുടങ്ങിയവ ഓടിക്കുന്നതില്‍ നിലവില്‍ സാധുവായ ഡ്രൈവിംഗ് ലൈസന്‍സും, ഡ്രൈവേഴ്സ് ബാഡ്ജും നേടിയിരിക്കണം എന്നതാണ് അപേക്ഷയിൽ പറയുന്ന സാങ്കേതിക യോ​ഗ്യത.

ALSO READ; സി യൂ ഇ ടി പരീക്ഷയിൽ സാങ്കേതിക പിഴവ്: 3765 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനായില്ല

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പ്രായോഗിക പരീക്ഷയില്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍/ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍/ഹെവി ഗുഡ്സ് വാഹനങ്ങള്‍ എന്നിവ ഓടിക്കുന്നതിനുള്ള പ്രാഗല്‍ഭ്യം തെളിയിക്കേണ്ടതാണ്. 31,000 മുതൽ 60,000 വരെയാണ് ശമ്പളം. 20 മുതൽ 32 വയസ് വരെയാണ് വിഞ്ജാപനത്തിൽ പറയുന്ന പ്രായപരിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News