ഒടുവില്‍ പോരാട്ടം വിജയത്തിലേക്ക് ; മുഖ്യമന്ത്രിയില്‍ നിന്നും ലൈസന്‍സ് ഏറ്റുവാങ്ങി ജിലുമോള്‍

ഒടുവില്‍ ജിലുമോളുടെ സ്വപ്‌നം പൂവണിഞ്ഞു. ആറുവര്‍ഷത്തോളമായി കാത്തിരുന്ന ഡ്രൈവിങ് ലൈസന്‍സ് മുഖ്യമന്ത്രിയുടെ കൈകളില്‍ നിന്നും കിട്ടിയ സന്തോഷത്തിലാണ് ജിലുമോള്‍. പാലക്കാട് ജില്ലയിലെ നവകേരള സദസിന്റെ വേദിയില്‍ വെച്ചാണ് ഭിന്നശേഷിക്കാരിയായ ജിലുമോള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍് ലൈസന്‍സ് കൈമാറിയത്.സംസ്ഥാന ഭിന്ന ശേഷി കമീഷനാണ് ജിലുമോള്‍ക്ക് വണ്ടി ഓടിക്കാനുള്ള നിയമപരവും സാങ്കേതികവുമായ എല്ലാ തടസ്സങ്ങളും മാറ്റി ലൈസന്‍സ് ലഭിക്കുന്നതിലേക്ക് ഇടപെട്ട് പ്രവര്‍ത്തിച്ചത്. ആര്‍.ടി. ഒ അധികൃതരും സജീവമായ സഹായം നല്‍കി.

ALSO READകേന്ദ്ര സർക്കാർ തുല്യമായ പരിഗണനയല്ല സംസ്ഥാനത്തിന് തരുന്നത്: കെ എൻ ബാലഗോപാൽ

പ്രഭാത യോഗത്തിന് മുന്‍പ തന്നെ ഇടുക്കിക്കാരി ജിലുമോള്‍ നവകേരളസദസിലെത്തിയിരുന്നു. കൈകളില്ലെങ്കിലും കാലുകള്‍ കൊണ്ട് വണ്ടി ഓടിക്കാന്‍ പഠിച്ച ജിലുമോള്‍ മുഖ്യമന്ത്രിയില്‍ നിന്നും ലൈസന്‍സ് വാങ്ങാന്‍ കഴിഞ്ഞ സന്തോഷത്തിലാണ്. ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളില്‍, ഇങ്ങനെ ലൈസന്‍സ് ലഭിക്കുന്ന ആദ്യ വനിതയാണ് ജിലുമോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here