ഇനി ഡ്രൈവിംഗ് ലൈസൻസും ഡിജിറ്റലാകും; നടപടികളുമായി കേരള സർക്കാർ

digital license

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകൾ ഡിജിറ്റൽ ആകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ലൈസൻസ് കർഡുകൾ ഒഴിവാക്കുന്നത് പരിഗണനയിലെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ച് വിദ്യാർത്ഥികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ മന്ത്രി ഗണേഷ് കുമാർ വിതരണം ചെയ്തു.

Also Read; കരയിൽനിന്ന് മാത്രമല്ല, കടലിൽ നിന്നും ഇനി റോക്കറ്റ് വിക്ഷേപിക്കാം; പുത്തൻ സാങ്കേതിക വിദ്യയിൽ 8 ഉപഗ്രഹങ്ങള്‍ ഭ്രമണപദത്തിലെത്തിച്ച് ചൈന

സ്വകാര്യ ഡ്രൈവിംഗ് സ്കൂളുകൾ ഈടാക്കുന്ന ഉയർന്ന തുക ഒഴിവാക്കി കുറഞ്ഞ ചിലവിൽ ആണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിലെ പരിശീലനം. ഇത് വരെ പ്രവേശനം നേടിയവരിൽ പരിശീലനം പൂർത്തിയാക്കിയ 30 പേർക്കാണ് മന്ത്രി ഗണേഷ് കുമാർ ഡ്രൈവിംഗ് ലൈസൻസ് വിതരണം ചെയ്തത്.

Also Read; ഫാസ്റ്റ് ടാഗ് അപ്‌ഡേഷൻ വൈകിപ്പിക്കേണ്ട ; പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകൾ പൂർണമായും ഡിജിറ്റൽ ആക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതേസമയം, ലൈസൻസ് എടുക്കാൻ മാത്രമുള്ള പരിശീലനത്തിനപ്പുറം ഏത് റോഡിലും ആത്മവിശ്വാസത്തോടെ വാഹനമോടിക്കാനുള്ള പരിശീലനമാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിലൂടെ ലഭിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മികച്ച അദ്ധ്യാപകരാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിൽ പരിശീലനം നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News