ദുബായിൽ ഇനി വാട്സ്ആപ്പില്‍ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാം

ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റുകള്‍ ബുക്ക് ചെയ്യാനും റീഷെഡ്യൂള്‍ ചെയ്യാനും ഇനി വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ALSO READ: നിപ്മറിലെ ബിരുദ പ്രോഗ്രാമിന് ദേശീയ അക്രഡിറ്റേഷൻ: മന്ത്രി ആർ ബിന്ദു

ആര്‍ടിഎയുടെ കോര്‍പ്പറേറ്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സര്‍വീസസ് സെക്ടറിലെ സ്മാര്‍ട്ട് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മിറ അഹമ്മദ് അല്‍ ഷെയ്ഖ് അറിയിച്ചതനുസരിച്ച് ഉപയോക്താവിന്റെ ഫോണ്‍ നമ്പറുകളും രജിസ്റ്റര്‍ ചെയ്ത വിവരങ്ങളും മുന്‍കൂട്ടി ആധികാരികതയുള്ളതാണ്, അതിനാല്‍ ഔദ്യോഗിക ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ ആര്‍ടിഎയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതില്ല.

ALSO READ: അത്യാഹിത വിഭാഗ സേവനങ്ങള്‍ ഒരു കുടക്കീഴില്‍; മെഡിക്കല്‍ കോളേജുകളിൽ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം

ഈ സേവനം അറബിയിലും ഇംഗ്ലീഷിലും ലഭ്യമാണ് . ഉപയോക്താക്കള്‍ക്ക് അവരുടെ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്‌മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാനും പുതിയ സംവിധാനം വഴി സേവന ഫീസ് അടയ്ക്കാനും കഴിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here