പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, എച്ചിന് പകരം പുതിയ ടെസ്റ്റ്; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ മുതൽ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ പ്രാബല്യത്തിൽ വരും. ടെസ്റ്റിനായി പുതിയ ട്രാക്കുകൾ സജ്ജമായില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. അതേസമയം, പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ തൊഴിലാളികൾ വീണ്ടും നാളെ മുതൽ സമരം പ്രഖ്യാപിച്ചു. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Also Read: അമേഠി, റായ്ബറേലി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെന്ന് കോണ്‍ഗ്രസ്; കാത്തിരിപ്പ് അവസാനിക്കുന്നു

ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചുമതലയേറ്റ ശേഷമാണ് ഡ്രൈവിംഗ് ടെസ്റ്റിൽ ഉൾപ്പെടെ പരിഷ്കരണം കൊണ്ടുവരാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതലാണ് പരിഷ്കരണം നടപ്പിലാക്കേണ്ടത്. പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, എച്ച് പരീക്ഷയ്ക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, കൂടാതെ 15 വ‍ർഷം കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല തുടങ്ങിയവയാണ് പരിഷ്കരണ നിർദേശം. എന്നാൽ ഡ്രൈവിങ് പരിഷ്കരണവുമായി സഹകരിക്കില്ലെന്നും ഇതിൽ പ്രതിഷേധിച്ച് നാളെ മുതൽ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനമെന്നും ഡ്രൈവിംഗ് സ്കൂൾ തൊഴിലാളികൾ അറിയിച്ചു.

Also Read: പ്രഥമാധ്യാപകര്‍ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതില്‍ പ്രഥമ പങ്ക് വഹിക്കുന്നു: മന്ത്രി വി.ശിവന്‍കുട്ടി

പരിഷ്കരണ നിർദ്ദേശം വന്നതുമുതലേ സഹകരിക്കില്ലെന്നായിരുന്നു ഡ്രൈവിംഗ് സ്കൂൾ തൊഴിലാളികളുടെയും സംഘടനയുടെയും നിലപാട്. എന്നാൽ ചില ഇളവുകൾ വരുത്തി ഡ്രൈവിങ് പരിഷ്ക്കരണം തുടരാൻ മന്ത്രി തീരുമാനിച്ചു. ‍പ്രതിദിന ടെസ്റ്റ് 60 ആക്കിയും പുതിയ ട്രാക്ക് ഒരുക്കുന്നതുവരെ എച്ച് ടെസ്റ്റ് തുടരാമെന്നും എച്ച്. ടെസ്റ്റിന് മുമ്പ് റോഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News