
കുവൈറ്റിലെ ഡ്രൈവിങ്ങ് ടെസ്റ്റുകൾ ഇനി മുതൽ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള വാഹനങ്ങൾ ഉപയോഗിച്ച് നടത്തുമെന്ന് ട്രാഫിക് ബോധവത്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ ഈസ അറിയിച്ചു. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ ടെസ്റ്റ് സെന്ററുകളിൽ പുതിയ സംവിധാനം നടപ്പിലാക്കിയതായും അദ്ദേഹം അറിയിച്ചു.
ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന കാമറകൾ വഴി വാഹനത്തിനുള്ളിലെയും പുറത്തെയും എല്ലാ ചലനങ്ങളും ഉദ്യോഗസ്ഥർ ഹാളിൽ ഇരുന്ന് നിരീക്ഷിക്കാനാകും. വാഹനമോടിക്കുന്ന ഉദ്യോഗാർത്ഥിയുടെയും വാഹത്തിന്റെയും ഓരോ നീക്കവും അതേ സമയം രേഖപ്പെടുത്താൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിയമം അനുസരിച്ച് ഡ്രൈവിങ്ങ് ടെസ്റ്റിനിടെ പിഴവുകൾ സംഭവിക്കുമ്പോൾ അവയും സിസ്റ്റം രേഖപ്പെടുത്തും.
ALSO READ; ബർദുബായിയെ ദുബായ് ഐലൻഡ്‌സുമായി ബന്ധിപ്പിക്കുന്ന എട്ടുവരിയുള്ള വമ്പൻ പാലം വരുന്നു
ഉദ്യോഗാർത്ഥിയുമായി ആശയവിനിമയത്തിനായി വാഹനത്തിനുള്ളിൽ വാക്കി ടോക്കി സംവിധാനവും ഒരുക്കിയിട്ടുണ്ട്. കനത്ത ചൂട്, പൊടിക്കാറ്റ് പോലുള്ള പ്രകൃതിപ്രശ്നങ്ങൾ ഒഴിവാക്കാനും ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്.ടെസ്റ്റിനായി പുതിയ വാഹനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ.
ഡ്രൈവിങ്ങ് സ്കൂൾ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് ഇനി ടെസ്റ്റ് സെന്ററുകളിൽ പ്രവേശനമുണ്ടാകില്ല. അവ പരിശീലനത്തിനായി മാത്രമേ ഉപയോഗിക്കാനാകൂ.ടെസ്റ്റ് വാഹനങ്ങളും സംവിധാനങ്ങളും ഒരുക്കുന്നതിന് സൂപ്പർ സർവീസ് എന്ന കമ്പനിക്കാണ് കരാർ ലഭിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here