അബുദാബിയിലെ ആണവ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം… ലോകം ആശങ്കയിൽ!

Missile-Drone Attack on Abu Dhabi

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കൂടുതൽ വഷളാവുകയാണെന്ന് സൂചന നൽകി യുയിലെ ബറാക്ക ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ.യുയുടെ തലസ്ഥാനമായ അബുദാബിക്ക് സമീപമുള്ള രാജ്യത്തിന്റെ ഏക ആണവ നിലയത്തിന്റെ പരിസരത്ത് ഉണ്ടായ ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായെങ്കിലും റേഡിയേഷൻ ചോർച്ചയോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് യുഎഇ അധികൃതർ അറിയിച്ചു. ആക്രമണത്തെ തുടർന്ന് ആണവ നിലയത്തിന് പുറത്തെ വൈദ്യുതി ജനറേറ്റർ ഭാഗത്ത് തീപിടിത്തമുണ്ടായതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി സ്ഥിരീകരിച്ചു. സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയ ഐഎഇഎ, ആണവ കേന്ദ്രങ്ങൾക്കെതിരായ സൈനിക നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി.

Also Read:‘കോഹ്ലിക്ക് ഇനി ഒന്നും തെളിയിക്കാനില്ല!’ — വൈറൽ ആയി അശ്വിന്റെ വാക്കുകൾ

2020 പ്രവർത്തനം ആരംഭിച്ച ബറാക്ക ആണവ നിലയം ദക്ഷിണ കൊറിയയുടെ സഹകരണത്തോടെ നിർമ്മിച്ചതും യുഎഇയുടെ വൈദ്യുതി ആവശ്യങ്ങളുടെ ഏകദേശം 25 ശതമാനം നിറവേറ്റുന്നതുമായ പ്രധാന കേന്ദ്രമാണ്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പിന്നിൽ ഇറാൻ ആണെന്നാണ് അഭ്യൂഹം. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ രാജയപ്പെട്ടതും ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ സ്ഥിതി കൂടുതൽ വഷളാവുകയാണെന്ന് ഭയം വളർത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News