
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നിരവധി ഡ്രോണുകൾ ആക്രമണം നടത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). ആക്രമണത്തിൽ വിമാനത്താവളത്തിലെ ചില സൗകര്യങ്ങൾക്ക് നാശനഷ്ടം സംഭവിച്ചെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഡി.ജി.സി.എയുടെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-രാജ്ഹി കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു.
Also read: ഒരു വയസ്സുകാരിയുടെ മരണം, കൊലപാതകം: കുറ്റം സമ്മതിച്ച് അമ്മ
നിലവിലെ പ്രതിസന്ധി ആരംഭിച്ചതിനുശേഷം പ്രാബല്യത്തിലുള്ള അടിയന്തര പ്രവർത്തന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തെ കൈകാര്യം ചെയ്തതെന്നും രാജ്യത്തെ ബന്ധപ്പെട്ട അധികാരികളുമായി പൂർണ ഏകോപനത്തോടെയാണ് ആവശ്യമായ നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ സിവിൽ വ്യോമയാനത്തിന്റെ സുരക്ഷയും വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
English Summary: Multiple drones attacked Kuwait International Airport, damaging some facilities, but no casualties occurred, according to DGCA spokesperson Abdullah Al-Rajhi, who confirmed the incident to the Kuwait News Agency.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




