പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിൽ ഡ്രോൺ, അന്വേഷണം പ്രഖ്യാപിച്ച് ദില്ലി പൊലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്കു മുകളിലൂടെ ഡ്രോൺ പറക്കുന്നത് കണ്ടെത്തി. ഇന്ന് കാലത്ത് അഞ്ച് മണിയോട് കൂടിയാണ് വസതിക്കു മുകളിൽ ഡ്രോൺ പറക്കുന്നത് സുരക്ഷാസേനയായ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ശ്രദ്ധയിൽപെട്ടത്. അതീവസുരക്ഷാമേഖലയായ പ്രധാനമന്ത്രിയുടെ വസതിക്കു മുകളിലൂടെ ഡ്രോൺ പറത്താൻ അനുവാദമില്ല. സംഭവത്തിൽ ദില്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: എൻ.സി.പി പിളർപ്പിൽ ഞെട്ടൽ; വിശാല പ്രതിപക്ഷ പാർട്ടികളുടെ യോഗം മാറ്റിവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News