
ഞായറാഴ്ച റഷ്യയെ വിറപ്പിച്ച ഡ്രോൺ ആക്രമണം ഉക്രൈൻ നടത്തിയതിന്‍റെ വിവരങ്ങൾ പുറത്ത്. തിങ്കളാഴ്ച ഇസ്താംബൂളിൽ അടുത്തഘട്ട സമാധാനചർച്ച നടക്കാനിരിക്കെയാണ് യുക്രൈൻ റഷ്യയുടെ സൈനിക താവളങ്ങൾ ആക്രമിക്കുകയും ബോമ്പറുകൾ അടക്കമുള്ള വിമാനങ്ങൾക്ക് കേടുപാടുകൾ സമ്മാനിക്കുകയും ചെയ്തത്. ‘സ്പൈഡേഴ്സ് വെബ്’ എന്ന കോഡ് നെയിമിട്ട ഈ രഹസ്യ ഓപ്പറേഷനു കീഴിൽ, യുക്രൈൻ സുരക്ഷാ സേന (എസ്ബിയു) ടിയു -95, ടിയു -22 സ്ട്രാറ്റജിക് ബോംബറുകളും എ – 50 റഡാർ ഡിറ്റക്ഷൻ, കമാൻഡ് എയർക്രാഫ്റ്റുകളും ഉൾപ്പടെയുള്ളവക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
ALSO READ; ‘അച്ഛൻ ഒരു ചാരനായിരുന്നു, എന്റെ പേര് പോലും ഇതല്ല’; വെളിപ്പെടുത്തലുമായി ജാക്കി ചാൻ
സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ തടികൊണ്ടുള്ള ഷെഡ്ഡുകള്‍ക്കുളളിൽ ഒളിപ്പിച്ച ശേഷം ട്രക്കുകളില്‍ അവ റഷ്യയിലേക്ക് കടത്തുകയായിരുന്നു. തുടർന്ന് വ്യോമ താവളങ്ങൾക്ക് സമീപമെത്തിച്ചു. സമയമായപ്പോൾ ട്രക്കുകളുടെ റൂഫുകൾ റിമോട്ട് കൊണ്ട് തുറന്ന് ഡ്രോണുകൾ വിക്ഷേപിച്ച് ആക്രമിക്കുകയായിരുന്നു. മർമാൻസ്ക്, ഇർകുട്സ്ക്, ഇവാനോവോ, റിയാസാൻ, അമുർ മേഖലകളിലെ അഞ്ച് വ്യോമതാവളങ്ങളിൽ ഫസ്റ്റ്-പേഴ്‌സൺ-വ്യൂ (എഫ്‌പിവി) ഡ്രോണുകൾ ഉപയോഗിച്ച് യുക്രൈൻ ലക്ഷ്യമിട്ടതായി മോസ്കോ സ്ഥിരീകരിച്ചിരുന്നു.
ഒന്നര വർഷത്തിലേറെ നീണ്ട ആസൂത്രണത്തിന് ശേഷമാണ് “സ്പൈഡേഴ്‌സ് വെബ്” എന്ന ഓപ്പറേഷൻ ആരംഭിച്ചതെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. എസ്‌ബിയു തന്നെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. ഇത്രയും ദൂരെയുള്ള താവളങ്ങൾ റഷ്യ എങ്ങനെ ആക്രമിച്ചു എന്നതിനുള്ള ഉത്തരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബോംബറുകൾ അടക്കമുള്ള വിമാനങ്ങൾ തകർന്നതോടെ യുക്രൈനെതിരെയുള്ള റഷ്യയുടെ ഭാവി നീക്കങ്ങളെ ഇത് ബാധിക്കും.
Ukrainian "Pavutyna" (spider net) operation is today's attack launched simultaneously on four russia's strategic aviation airbases has reportedly destroyed 40 (forty) strategic bombers on 4 (four) airbases: Belaya (4700 km from Ukraine), Dyagilevo (700 km), Olenya (2000 km),… pic.twitter.com/AYr5g7Xr7L
— Sergej Sumlenny, LL.M (@sumlenny) June 1, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

