ഇടുക്കി പൊന്‍മുടി ജലാശയത്തില്‍ അജ്ഞാത മൃദദേഹം കണ്ടെത്തി

Drown death

ഇടുക്കി പൊന്‍മുടി ജലാശയത്തില്‍ അജ്ഞാത മൃദദേഹം കണ്ടെത്തി. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃദദേഹമാണ് കണ്ടെത്തിയത്. പൊന്മുടി ജലാശയത്തിലെ ബോട്ടിംഗ് ലാന്‍ഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ ബോട്ട്‌ലാന്‍ഡിങ്ങില്‍ എത്തിയ ടുറിസം ജീവനക്കാരാണ് മൃദദേഹം കണ്ടത്. രാജാക്കാട് പോലീസ് സ്ഥലത്ത് എത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തികരിച്ച ശേഷം മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കാണാതായവരെകുറിച്ചു രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Also read അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് ലേഖനം: ‘തരൂര്‍ ഏത് പാര്‍ട്ടിയാണെന്ന് അദ്ദേഹം ആദ്യം തീരുമാനിക്കട്ടെ, കോണ്‍ഗ്രസിലെ വിറക് വെട്ടികളും വെള്ളം കോരികളുമായ ആരെങ്കിലും മുഖ്യമന്ത്രിയാകും’: വിമര്‍ശനവുമായി നേതാക്കള്‍

അതേസമയം കക്കയം മുപ്പതാം മൈലില്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ അശ്വിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കക്കയം റിസര്‍വോയറിന് സമീപം പഞ്ചവടി പുഴയില്‍ കുളിക്കുന്നതിനിടെയാണ് അശ്വിനെ കാണാതായത്. കിനാലൂര്‍ പൂളക്കണ്ടി സ്വദേശിയാണ് അശ്വിന്‍.

ഇന്നലെ വൈകുന്നേരത്തോടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുള്ളവരും ഒഴുക്കില്‍പ്പെട്ടിരുന്നു. എന്നാല്‍ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് അശ്വിനെ കാണാതാവുകയായിരുന്നു.ഇന്നലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അവസാനിപ്പിച്ച തിരച്ചില്‍ ഇന്ന് രാവിലെ വീണ്ടും പുനരാരംഭിക്കുകയായിരുന്നു. പനങ്ങാട് സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനസേവനകേന്ദ്രം ജീവനക്കാരനാണ് അശ്വിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News