മൂവാറ്റുപുഴയില്‍ കുളിക്കാനിറങ്ങിയ 60കാരിയും പേരക്കുട്ടിയും മുങ്ങിമരിച്ചു; മറ്റൊരു കുട്ടി ഗുരുതരാവസ്ഥയില്‍

എറണാകുളം മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. കിഴക്കേകുടിയില്‍ ആമിന(60), പേരക്കുട്ടി ഫര്‍ഹ ഫാത്തിമ(12) എന്നിവരാണ് മുങ്ങി മരിച്ചത്. പുഴയില്‍ വീണ മറ്റൊരു പേരക്കുട്ടി ഫന ഫാത്തിമ(10)യുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. എന്നാല്‍ അപകട കാരണം വ്യക്തമല്ല.

ALSO READ:ഒരു ഇഞ്ച് പോലും ഇഡിക്ക് വഴങ്ങില്ല, ബിജെപിയുടെ കൊള്ളയടിക്കൽ യന്ത്രമാണ് ഇഡി: ഡോ. തോമസ് ഐസക്

മൂവാറ്റുപുഴ നഗരസഭ 11ാം വാര്‍ഡിലെ രണ്ടാര്‍കരയില്‍ നെടിയാന്‍മല കടവിലാണ് ദാരുണമായ സംഭവം. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. തുണി അലക്കുന്നതിനും കുളിക്കുന്നതിനും മറ്റമുമാണ് ആമിന കൊച്ചുമക്കളുമൊത്ത് കടവില്‍ എത്തിയത്. ഇവര്‍ ഈ കടവില്‍ സ്ഥിരമായി കുളിക്കാനെത്തുന്നവരാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ALSO READ:ആസിയാൻ കരാർ മൂലം രാജ്യത്തെ കാർഷികമേഖല തകർന്നു, കോൺഗ്രസ് ബിജെപിയെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്: മുഖ്യമന്ത്രി

ആമിനയെ പുഴയില്‍ നിന്നെടുത്തപ്പോള്‍ തന്നെ മരിച്ചിരുന്നു. കുട്ടികളെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുടര്‍ചികിത്സകള്‍ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഹര്‍ഫ ഫാത്തിമയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആമിനയുടെ മൃതദേഹം മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News