
കോട്ടയം ചങ്ങനാശ്ശേരിയിൽ വൻ ലഹരിവേട്ട. 60 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ചങ്ങനാശേരി സ്വദേശി സ്വദേശി ഗോഡൗൺ ഉടമ മുഹമ്മദ് സമീർ ഖാൻ, ശരൺ , ഹരീഷ് , മാനന്തവാടി സ്വദേശി രാജേഷ് എന്നിവരെ അറസ്‌റ്റ് ചെയ്തു. ജില്ലാ ഡാൻസാഫ് ടീമും ചങ്ങനാശ്ശേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്
പുകയില ഉത്പന്നങ്ങൾ കടത്താനുപയോഗിച്ച വാനും കസ്റ്റഡിയിലെടുത്തു. വാഹന ഉടമ വയനാട് തിരുവനം സ്വദേശി ബാബുവിനെതിരെയും അന്വേഷണ സംഘം കേസെടുത്തു. ചങ്ങനാശേരി റെയിൽവേ അരമനപ്പടി റോഡിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
ALSO READ; ആലുവ ഇരട്ട കൊലപാതകശ്രമ കേസ്; കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പിടിയിൽ
രഹസ്യ വിവരത്തെ തുടർന്നാണ് പ്രദേശത്ത് പൊലീസും ഡാൻസാഫ് സംഘവും പരിശോധന നടത്തിയത്. പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വിൽപ്പന നടത്തി ലാഭം കണ്ടെത്താനാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

