പത്തനംതിട്ട ജില്ലയിൽ വൻ ലഹരി വേട്ട; ലഹരി വിതരണ ശൃഖംലയിലെ പ്രധാനിയായ നൈജീരിയൻ പൗരൻ പിടിയിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി പത്തനംതിട്ട ജില്ലയിൽ നടത്തിയ അന്വേഷണത്തിൽ ലഹരി വിതരണം ശൃഖംലയിലെ പ്രധാന വിതരണക്കാരൻ പിടിയിൽ. നൈജീരിയൻ പൗരനാണ് പ്രതി. പന്തളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നാണ് നൈജീരിയൻ പൗരനിലേക്ക് എത്തിയത്.

നൈജീരിയൻ പൗരൻ സാമുവേൽ ആണ് പിടിയിലായത്. ശ്രമകരമായിട്ടാണ് പ്രതിയെ പിടികൂടിയതെന്ന് പത്തനംതിട്ട എസ്പി ആർ ആനന്ദ് പറഞ്ഞു. ഈ ലഹരി വിതരണ ശൃഖംലയിൽ വേറെ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഇതുവരെ 70 കേസുകൾ രജിസ്റ്റർ ചെയ്തു.

also read; ദില്ലി പ്രൊഫസറെ കൊല്ലാൻ ദമ്പതികൾ സഞ്ചരിച്ചത് 1,400 കിലോമീറ്റർ; പ്രതികൾ വലയിലായതെങ്ങനെ?

പദ്ധതി നടപ്പിലാക്കി രണ്ട് ദിവസത്തിനകം ജില്ലയിൽ 47 പേരാണ് അറസ്റ്റിലായത്. ഇതിൽ അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായി 1500ഓളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് 2425 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News