24 ​ഗ്രാം എംഡിഎംഎ ഒളിപ്പിച്ചത് കാറിലെ പ്രത്യേക അറയിൽ; അങ്കമാലിയിൽ അഭിഭാഷകനും സുഹൃത്തും പിടിയിൽ

CASE

എം.ഡി.എം.എയുമായി അഭിഭാഷകനും സുഹൃത്തും പോലീസ് പിടിയിൽ.സൗത്ത് ചെല്ലാനം സ്വദേശി അഡ്വ. വിക്ടർ ജോസ്, മട്ടാഞ്ചേരി ഇരവേലി സ്വദേശി റിസ്വാൻ എന്നിവരാണ് അങ്കമാലി അത്താണിയിൽ വെച്ച് 24 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശ്ശേരി പൊലീസും ചേർന്നാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. ബംഗളൂരുവിൽ രാസലഹരി വാങ്ങി കാറിൽ വരുന്ന വഴിയാണ് പ്രതികൾ പിടിയിലായത്. കാറിൻ്റെ ഡാഷ്ബോർഡിന് കീഴിലായി പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്ന്. ഐടി മേഖല കേന്ദ്രീകരിച്ച് വിൽപന നടത്തുകയായിരുന്നു ഇവരുടെ പതിവ്.

also read:ബം​ഗളൂരുവിൽ നിന്ന് കുറഞ്ഞ വിലയ്ക്കെത്തിച്ചത് 13.480 ഗ്രാം എംഡിഎംഎ; കൊല്ലത്ത് 37കാരൻ പിടിയിൽ

അതേസമയം, കൊല്ലം ചവറയിലും 13.480 ഗ്രാം എംഡിഎംഎയുമായി യുവാവിനെ ഡാൻസാഫും ചവറ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ചവറ കുളങ്ങര സ്വദേശി ഉമേഷ് ലാൽ (37) ആണ് പിടിയിലായത്. നേരത്തെ പിടിയിലായ പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്.

ബംഗളൂരുവിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഹരിമരുന്ന് എത്തിച്ച് ചവറയിലും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഉയർന്ന വിലയ്ക്ക് വിതരണം ചെയ്തിരുന്നതായി പൊലീസ് പറയുന്നു.ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊല്ലം സിറ്റി പരിധിയിൽ അഞ്ച് കേസുകളിലായി 43.74 ഗ്രാം എംഡിഎംഎ പിടികൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News