
കോട്ടയത്ത് കഞ്ചാവുമായി അസ്സാം സ്വദേശി പിടിയിൽ. അസ്സാം സ്വദേശി അബ്ദാദുൾ ഇസ്ലാം ആണ് പിടിയിലായത്. ഒരു കിലോ 40 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പുതുവേലിയിൽ നിന്നാണ് കോട്ടയം രാമപുരം പൊലിസ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രണ്ട് വർഷമായി അസ്സാമിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു പ്രതി.
അതേസമയം കൊച്ചിയിൽ മറ്റൊരു അസ്സാം സ്വദേശിയും എംഡിഎംഎയുമായി പിടിയിലായിട്ടുണ്ട്. ആസാം സ്വദേശി യാസിർ അറാഫത്ത് ആണ് എക്സൈസിന്റെ പിടിയിലായത്. കൊച്ചി പാലാരിവട്ടത്ത് 14 ഗ്രാം എംഡിഎംഎയുമായിട്ടാണ് ഇതര സംസ്ഥാന തൊഴിലാളി പിടിയിലായത്.
ALSO READ: താമരശ്ശേരിയിൽ നിന്നും കാണാതായ പെൺകുട്ടി ബാംഗ്ലൂരിൽ; കണ്ടെത്തിയത് യുവാവിനൊപ്പം
കൂടാതെ പെയിൻ്റ് പണിക്കായി കൊച്ചിയിലെത്തിയ 21 കാരൻ 5 കിലോ കഞ്ചാവുമായി ഡാൻസാഫിൻ്റെ പിടിയിലായിട്ടുണ്ട്. ബംഗാൾ സ്വദേശി രോഹൻ ഷെയ്ഖ് ആണ് പിടിയിലായത്. 5 വർഷം മുൻപ് കൊച്ചിയിലെത്തിയ ഇയാൾ ലഹരി മാഫിയയുടെ കണ്ണിയായി മാറുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

