കോട്ടയത്ത് വൻ ലഹരിവേട്ട, കടത്താൻ ശ്രമിച്ചത് പത്ത് ലക്ഷം രൂപയുടെ എംഡിഎംഎ

cases

കോട്ടയം പൊൻകുന്നത്ത് വൻ ലഹരിവേട്ട. 10 ലക്ഷം രൂപയുടെ എംഡിഎംയുമായാണ് യുവാക്കൾ പിടിയിലായത്. കാറിൽ നിന്നും കാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്.പെരുന്ന സ്വദേശി നിബിൻ എംബി , തൃക്കൊടിത്താനം സ്വദേശി ഹാഷിം ലബ എന്നിവരാണ് പിടിയിലായത്.
ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ ഡാൻസാഫ് സംഘവും പൊൻകുന്നം പൊലീസ് ചേർന്നാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.

also read:പക‍ർച്ചവ്യാധിയിൽ പതറി കേരളം, സംസ്ഥാനത്ത് ഇന്ന് പനിബാധിച്ച് ചികിത്സ തേടിയത് 12,707 പേർ

വിൽപ്പനക്കായി ബംഗളൂരിൽ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്നു ലഹരിവസ്തു. വിദ്യാർത്ഥികളെ ലക്ഷ്യമാക്കി വില്പനയ്ക്ക് ലഹരി വസ്തു എത്തിക്കുകയായിരുന്നു പ്രതികൾ.കാറിൻറെ ഡ്രൈവർ സീറ്റിന്റെ വലത് ഡോർ പാഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തു. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാക്കൾ കഴിഞ്ഞ ദിവസങ്ങളിലായി നിരീക്ഷണത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News