വിമുക്ത ജവാന് നേരെ ഗുണ്ടാ ആക്രമണം; സംഭവം തിരുവനന്തപുരം ആര്യങ്കോട്

drug-mafia-attack-aryancode

തിരുവനന്തപുരം കാട്ടാക്കട ആര്യങ്കോട് ടെക്‌സ്‌റ്റൈല്‍സ് ഉടമക്ക് നേരെ ഗുണ്ടാ ആക്രമണം. വിമുക്ത ജവാന്‍ സജികുമാറിനും ഇയാളുടെ ബന്ധുവായ സജി എസ് നായര്‍ക്കുമാണ് ക്രൂരമായി മര്‍ദനമേറ്റത്. ഇന്ന് ഉച്ചയോടു കൂടി കടയില്‍ മൂന്നംഗ സംഘം എത്തുകയും സാധനം വാങ്ങി പൈസ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കവുമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

Read Also: ഷഹബാസ് വധക്കേസില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പ്രതി ചേര്‍ക്കൽ; പൊലീസ് നിയമോപദേശം തേടും

ആക്രമണത്തില്‍ തലയ്ക്കും കൈക്കും ഗുരുതരമായി പരുക്കേറ്റ സജി കുമാറിനെയും ബന്ധുവിനെയും കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാളെ ആര്യങ്കോട് പൊലീസ് കസ്റ്റയിലെടുത്തു. മറ്റ് രണ്ട് പേര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

Read Also: നാദാപുരത്ത് കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; അഞ്ച് മാസമായ കുട്ടിക്ക് ഉള്‍പ്പെടെ പരുക്ക്

News Summary: A drug gang attacked an ex-service man. The attack targeted Sajikumar, who is also the owner of Kuttiyanikad Textiles in Aryancode, Thiruvananthapuram.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News