
ഡിവൈഎഫ്ഐ കുമാരപുരം മേഖല പൊതുജനം യൂണിറ്റ് സെക്രട്ടറി പ്രവീൺ ജി ജെയെ ലഹരി മാഫിയ സംഘം ആക്രമിച്ചു. രാത്രി ജോലി കഴിഞ്ഞ് എത്തിയ പ്രവീണിനെ ലഹരി മാഫിയ സംഘം കുത്തുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ പ്രവീണിന്റെ വീടിന് മുന്നിൽ ലഹരി ഉപയോഗിച്ച് അസഭ്യം പറയുകയും കുട്ടികളെ അടക്കം ലഹരി സംഘം മർദിക്കുകയും ചെയ്തു. കുട്ടികളെ മർദിച്ചത് ചോദ്യം ചെയ്ത് ചെറുതപ്പോഴാണ് പ്രതി ചന്തു കയ്യിൽ കരുതിയിരുന്ന സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കഴുത്തിനും തലയിലും കുത്തി പരികേൽപ്പിച്ചത്.
Also Read: വെള്ളം കുടിക്കുന്നതിനിടെ അലൂമിനിയം കുടത്തിൽ തല കുടുങ്ങിയ നായയെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി
പരുക്കറ്റ പ്രവീണിനെ മെഡിക്കൽ കോളേജിൽ പ്രവശിപ്പിച്ചു. സംഭവത്തിന് ശേഷം പ്രതി സംഭവ സഥലത്തു നിന്ന് ഓടി രക്ഷപെട്ടു. പ്രതിയെ അടിയന്തിരമായി പൊലീസ് അറസ്റ്റ് ചെയ്യണമെന്നും കുമാരപുരം മേഖല കമ്മിറ്റി ആവിശ്യപെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

