തിരുവനന്തപുരത്ത് ടാറ്റൂ കേന്ദ്രത്തിൽ വൻ ലഹരിവേട്ട

തിരുവനന്തപുരത്ത് ടാറ്റൂ കേന്ദ്രത്തിലെ ലഹരി വേട്ടയിൽ ഗുണ്ടാനേതാവും കൂട്ടാളിയും പിടിയിൽ. ഇവരിൽ നിന്ന് 78.78 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. രാജാജി നഗർ സ്വദേശി മജീന്ദ്രൻ പെരിങ്ങമ്മല സ്വദേശി ഷോൺ അജി എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പിടികൂടിയത്.

Also Read; പോക്‌സോ കേസിൽ 98 ദിവസം ജയിലിൽ; ഒടുവിൽ യുവാവ് നിരപരാധിയെന്ന് കണ്ടെത്തി

നഗരത്തിലെ വിവിധ ടാറ്റൂ ഷോപ്പുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബിഎൽ ഷിബുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തമ്പാനൂർ എസ്‌എസ്‌ കോവിൽ റോഡിൽ സ്റ്റെപ് അപ്പ് ടാറ്റൂ സ്റ്റുഡിയോ എന്ന പേരിൽ ടാറ്റൂ ഷോപ്പ് നടത്തുന്ന രാജാജി നഗർ സ്വദേശി മജീദ്രൻ ഈ ഷോപ്പിന്റെ മറവിലാണ് മയക്കു മരുന്ന് വ്യാപാരം നടത്തിയിരുന്നത്. ഈ ടാറ്റൂ കേന്ദ്രം മയക്കുമരുന്ന് കച്ചവടത്തിനു ഒരു മറയായിട്ടാണ് ഉപയോഗിച്ചുവന്നിരുന്നത്.

മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ എസ്ഐയെ അടിച്ച കേസ്സും നിരവധി ക്രിമിനൽ കേസുകളിലും മജീദ്രന്റെ പേരിൽ ഉണ്ട്. രണ്ടാം പ്രതി പ്രതിയായ ഷോൺ അജിക്ക് ബാലരാമപുരം സ്റ്റേഷനിൽ കൊറോണ സമയത്ത് ചാരായം വാറ്റിയ കേസ്സും തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഓഫീസിൽ കഞ്ചാവ് കേസ്സും ഉണ്ട്.

Also Read; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ടാറ്റൂ കേന്ദ്രമാക്കി മയക്കുമരുന്ന് വ്യാപാരം വൻതോതിൽ നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഒരു മാസം നീണ്ട നീക്കത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. നഗരത്തിലെ യുവതീ, യുവാക്കൾക്കാണ് ടാറ്റൂ ഷോപ്പിന്റെ മറവിൽ ഇവർ മയക്കുമരുന്ന് കച്ചവടം നടത്തി വന്നിരുന്നത്. പ്രധാന പ്രതിയായ മജീദ്രൻ ടാറ്റൂ സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ചാണ് എംഡിഎംഎ ബാംഗളൂരിൽ നിന്ന് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. ചെറുകിടവിപണിയിൽ മൂന്ന് ലക്ഷത്തോളം വിലവരുന്ന എംഡിഎംഎയാണ് ഇവരിൽ നിന്നും എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. വരും ദിവസങ്ങളിലും കൂടുതൽ പരിശോധനകളുണ്ടാകുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News