
താമരശ്ശേരി കട്ടിപ്പാറ ഇരൂള്‍ക്കുന്നില്‍ ലഹരി മാഫിയ മധ്യവയ്കനെ ആക്രമിച്ചതായി പരാതി. കട്ടിപ്പാറ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന ചന്ദ്രനാണ്, മര്‍ദ്ദനത്തില്‍ പരുക്കേറ്റത്. മര്‍ദ്ദനമേറ്റ ചന്ദ്രന്‍, താമരശ്ശേരി പൊലീസില്‍ പരാതി നല്‍കി
തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ചന്ദ്രന് മര്‍ദ്ദനമേറ്റത്. വാഹനത്തില്‍ റോഡിന് നടുവില്‍ നിന്നും മദ്യം വില്‍ക്കുകയായിരുന്ന വിജയന്‍ എന്ന വ്യക്തിയോട് വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നോട് മോശമായി പെരുമാറുകയും, മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് ചന്ദ്രന്റെ പരാതി.
വിജയന്റെ മക്കളായ വിഷ്ണു, വിനീത് എന്നിവരും തന്നെ മര്‍ദ്ദിച്ചതായി ചന്ദ്രന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ ചന്ദ്രന്റെ കൈയ്ക്കും, തലയ്ക്കും, മുതുകിനും പരുക്കേറ്റു.നാട്ടുകാര്‍ ഇടപെട്ടാണ് ചന്ദ്രനെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റ ചന്ദ്രന്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here