ബൈക്കപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ എംഡിഎംഎ കണ്ടെത്തി

കണ്ണൂർ തളാപ്പിൽ ബൈക്കപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി. കാസർകോഡ് ചൗക്കി ബദർ നഗറിലെ ലത്തീഫിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 8.9 ഗ്രാം എംഡിഎംഎ യാണ് പോക്കറ്റിലുണ്ടായിരുന്നത്.

also read :ഫയലുകളിൽ അടയിരിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഡ്രൈവ്

ഞായറാഴ്ച പുലർച്ചെയായിരുന്നു മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടം. അപകടത്തിൽ ലത്തീഫ്,സുഹൃത്തായ മനാഫ് എന്നിവരാണ് മരിച്ചത്. മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

also read :ആദ്യ ഫിഫ ലോക കിരീടം സ്വന്തമാക്കി സ്‌പെയിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News