കുറ്റ്യാടിയിൽ രാസലഹരി നൽകി പീഡിപ്പിച്ച കേസ്; രജിസ്റ്റർ ചെയ്തിട്ടുള്ളത് 3 പോക്സോ കേസുകൾ, അന്വേഷണം ശരിയായ ദിശയിലെന്ന് പൊലീസ്

കുറ്റ്യാടിയിൽ രാസലഹരി നൽകി പീഡിപ്പിച്ച കേസിൽ അന്വേഷണം ശരിയായ ദിശയിലെന്ന് കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി കെ.ഇ.ബൈജു. നാദാപുരം ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുറ്റ്യാടി പോലീസ് 3 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേസിൽ പ്രതികളായ അജിനാസും ഭാര്യയും റിമാൻ്റിലാണ്. ഇവർക്കെതിരെ ലഹരി ഉപയോഗിക്കുന്നവരാണ് മൊഴി നൽകിയത്. ലഹരി സംഘങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ആരെയും അറസ്റ്റ് ചെയ്യാൻ കഴിയില്ല. മൊഴികൾ പൊലീസ് വിശദമായി പരിശോധിച്ച് അന്വേഷണം നടക്കുകയാണ്. പൊലീസിൻ്റെ നേരിട്ടുള്ള അന്വേഷണത്തിലാണ് പ്രതികളായ രണ്ട് പേർ അറസ്റ്റിലായതെന്നും കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി കെ.ഇ.ബൈജു പറഞ്ഞു.

ALSO READ: ഡെലിവറി ബോയിയെ മർദ്ദിച്ചെന്ന് ആരോപണം; ഇൻസ്റ്റാമാർട്ട് പോഡിന് മുന്നിൽ പ്രതിഷേധവുമായി ഡെലിവറി തൊഴിലാളികൾ

രണ്ടുവർഷം മുമ്പ് നടന്ന പീഡനവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കൾ നൽകിയ പരാതിയിലും 17 കാരി നൽകിയ പരാതിയിലുമായാണ് 3 പോക്സോ കേസുകൾ കുറ്റ്യാടി പോലീസ് രജിസ്റ്റർ ചെയ്തത്. ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് റൂറൽ ജില്ലയിൽ സ്കൂളുകൾ ഗ്രാമ പഞ്ചായത്ത് കേന്ദ്രങ്ങളിൽ ഉൾപെടെ പൊലിസിൻ്റ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും റൂറൽ ജില്ല പൊലീസ് മേധാവി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News