ഓണം സ്പെഷ്യല്‍ ഡ്രൈവ്; എക്സൈസ് പിടിച്ചത് 3.25 കോടിയുടെ മയക്കുമരുന്ന്; അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

ഓണം സ്പെഷ്യല്‍ ഡ്രൈവില്‍ രജിസ്റ്റര്‍ ചെയ്തത് 10,469 കേസുകൾ രജിസ്റ്റർ ചെയ്ത് എക്സൈസ്. 833 മയക്കുമരുന്ന് കേസും 1851 അബ്കാരി കേസുമാണ് എക്‌സൈസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവ് വിജയിപ്പിച്ച എക്സൈസ് സേനാംഗങ്ങളെ മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. 3.25 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചതെന്ന് എക്‌സൈസ് അറിയിച്ചു. മയക്കുമരുന്ന് കേസുകളില്‍ 841 പേരും അബ്കാരി കേസുകളില്‍ 1479 പേരും കേസുകളിൽ അറസ്റ്റിലായി.

ALSO READ:മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം അമീറിന്റെ നടപടികളോടുള്ള വിയോജിപ്പ്; തൃശ്ശൂരിൽ മുസ്ലിം ലീഗിൽ ഭിന്നത

ആകെ 13,622 പരിശോധനകളാണ് നടത്തിയത്. മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 942 റെയ്ഡുകളും നടത്തി. മയക്കുമരുന്ന് കേസില്‍ 56 വാഹനങ്ങളും അബ്കാരിയില്‍ 117 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കൂടുതല്‍ മയക്കുമരുന്ന് കേസ് റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം , കോട്ടയം , ആലപ്പുഴ ജില്ലകളിലാണ്. കാസര്‍കോട് ജില്ലയില്‍ ആണ് കുറവ് . അബ്കാരി കേസ് ഏറ്റവുമധികം പാലക്കാട് , കോട്ടയം ജില്ലകളിലുമാണ്. വയനാട്ടിലും ഇടുക്കിയിലും ആണ് അബ്കാരി കേസുകളിൽ കുറവ് .

ALSO READ:വിജയാഹ്ലാദത്തിന്റെ മറവിൽ മറ്റുള്ളവർക്കുമേലുള്ള കടന്നാക്രമണ പ്രവണത നീതീകരിക്കാനാകില്ല; തോമസ് ഐസക്

പുകയില സംബന്ധിച്ച 7785 കേസുകളിലായി 15.56 ലക്ഷം രൂപ പിഴചുമത്തി. 2203 കിലോ പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചത്. എംഡിഎംഎ, ഹെറോയിന്‍, ബ്രൗണ്‍ ഷുഗര്‍, ഹാഷിഷ്, ഹാഷിഷ് ഓയില്‍, മെതാംഫെറ്റമിന്‍, നൈട്രോസെഫാം ഗുളിക,ട്രെമഡോള്‍ എന്നിവയും പിടിച്ചെടുത്തു. കൂടാതെ കഞ്ചാവ്, കഞ്ചാവ് ചെടികള്‍ എന്നിവയും പിടികൂടി. അബ്കാരി കേസുകളില്‍ ചാരായം, വാഷ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, വ്യാജമദ്യം, ഇതര സംസ്ഥാന മദ്യം എന്നിവയും പിടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News