
ബിജെപി പ്രവർത്തകന്റെ വീട്ടിലെ പൂജാ മുറിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. കണ്ണൂർ തലശ്ശേരിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. 1.2 കിലോ ഗ്രാം കഞ്ചാവും 5 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. തലശ്ശേരി ഇല്ലത്ത് താഴെയിലെ റനിൽ എൻ എമ്മിന്റെ വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
പരിശോധനയ്ക്കായി പൊലീസ് എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. പൂജ മുറിയിലായിരുന്നു കഞ്ചാവും എംഡിഎംഎയും സൂക്ഷിച്ചത്. റനിൽ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്താറുണ്ടെന്ന് സഹോദരന്റെ മൊഴി.
Also Read: കോഴിക്കോട് മുക്കത്ത് വന്‍ കഞ്ചാവ് വേട്ട; എക്‌സൈസ് പിടികൂടിയത് എട്ട് കിലോ
അതേസമയം, ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1872 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 80 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 80 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (24.18 ഗ്രാം ), കഞ്ചാവ് (2.382 കി.ഗ്രാം), കഞ്ചാവ് ബീഡി (84 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here