‘മദ്യപിച്ച് ഫിറ്റായ മാൻ വ‍ഴിയിലുണ്ട്, എല്ലാവരും സൂക്ഷിക്കുക’; മുന്നറിയിപ്പുമായി ഫ്രഞ്ച് പൊലീസ്, വീഡിയോ വൈറൽ…

‘ഫിറ്റായ’ മാൻ വ‍ഴിയരികിലുണ്ടെന്നും അതിനാൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഫ്രഞ്ച് പൊലീസ്. കാടുകള്‍ക്കരികിലുള്ള റോഡുക‍ളിലൂടെ യാത്ര ചെയ്യുന്നവർക്കാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്. മെയ് അഞ്ചിന് ഫേസ്ബുക്കിലൂടെയാണ് യാത്രക്കാരോട് ജാഗ്രത പാലിക്കുവാൻ പൊലീസ് പറഞ്ഞത്. വസന്തകാലത്ത് കാടുകളിൽ സ്വാഭാവികമായി പുളിച്ച (fermented) കായ്കനികളും സസ്യങ്ങളും ക‍ഴിച്ച് അവർ അക്രമാസക്തരാകുന്നുവെന്ന് കാട്ടി ഒരു മാനിൻ്റെ വീഡിയോ പൊലീസ് ഷെയർ ചെയ്തിരുന്നു. ഒരു മാൻ വട്ടത്തിൽ കറങ്ങുന്ന വീഡിയോയാണ് ഷെയർ ചെയ്തത്.

തൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് തുടർച്ചയായി കറങ്ങുന്നതും പീന്നീട് കു‍ഴഞ്ഞു വീ‍ഴുന്നതും വീഡിയോയിൽ കാണാം. എ‍ഴുന്നേൽക്കാൻ പ്രയാസപ്പെട്ട് നിൽക്കുന്നതും കാണാം. വീഡിയോയ്ക്ക് ‘റോഡ് യാത്രികരെല്ലാം മദ്യപാനികളല്ല’ എന്ന അടിക്കുറിപ്പുമുണ്ടായിരുന്നു. പ്രതീക്ഷിക്കാത്ത രീതിയിൽ പെട്ടെന്ന് മാൻ വ‍ഴിമുറിച്ച് കടക്കുമെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറഞ്ഞു.

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:  https://www.facebook.com/watch/?v=2222526441886892

ALSO READ: പാട്ടുമഴയല്ല, ഇത് നോട്ടുമഴ ! ഗുജറാത്തി ഗായകന്റെ വൈറൽ വീഡിയോ ഇങ്ങനെ

വസന്തകാലത്ത് മൃഗങ്ങള്‍ നന്നായി പ‍ഴുത്ത പ‍ഴങ്ങള്‍, കായ്കനികളെല്ലാം ക‍ഴിക്കാറുണ്ട്. ഇതിൻ്റെ ഭാഗമായി പ‍ഴങ്ങളിലുള്ള പഞ്ചസാര വിഘടിച്ച് അത് എതനോളായി മാറുന്നു. ഇതിൻ്റെ ഫലമായി മാനുകള്‍ വിചിത്ര സ്വഭാവം പ്രകടിപ്പിക്കാൻ കാരണമാകുന്നു. കാടുകള്‍ക്കരികിലുള്ള റോഡുകളിലൂടെ യാത്രികർ വാഹനമോടിച്ച് പോകുമ്പോള്‍ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികാരികള്‍ മുന്നറിയിപ്പ് നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News