കാറിൽ നിന്നും ബീയർ കുപ്പി വലിച്ചെറിഞ്ഞു; നായയെ റോഡിലിറക്കി ഭയപ്പെടുത്തി; മദ്യലഹരിയിൽ കാർ യാത്രികന്റെ അക്രമം

കൊച്ചിയില്‍ മദ്യലഹരിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി കാർ യാത്രികന്‍റെ പരാക്രമം. കാറിൽ നിന്നും ബീയർ കുപ്പി വലിച്ചെറിയുകയും, നായയെ റോഡിലിറക്കി ആളുകളെ ഭയപ്പെടുത്തുകയും ചെയ്ത് യാത്രികന്റെ പരാക്രമം. കാക്കനാട് ആണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട കാക്കനാട് സ്വദേശി ആഷിക് തോമസ് കാറിൽ നിന്നും റോഡിലേക്ക് ബീയർ കുപ്പി വലിച്ചെറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികൻ ബീയർ കുപ്പി ശരീരത്തിൽ വീഴുന്നതിൽ നിന്നും രക്ഷപെട്ടത്.

also read; അപകടത്തില്‍ കാറിന്റെ എയര്‍ ബാഗുകള്‍ പ്രവര്‍ത്തിച്ചെങ്കിലും യാത്രക്കാരന് സുരക്ഷ നല്‍കാനായില്ല

ഇത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ആഷിക് തോമസ് ഭീഷണിപെടുത്തുകയും നായയെ കാറിൽ നിന്ന് ഇറക്കി വിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബഹളത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ആഷിക് തോമസിനെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായും കഞ്ചാവ് ഉപയോഗിച്ചതായും തെളിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News