
ഗുജറാത്ത് എയര്‍ഇന്ത്യ ദുരന്തത്തിന് പിന്നാലെ വിവാദമായ വാര്‍ത്തകളിലെല്ലാം നിറഞ്ഞ് നില്‍ക്കുകയാണ് കമ്പനി. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ ദുരന്തത്തിന് ശേഷം പാര്‍ട്ടി നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ ദുബായ് – ജയ്പൂര്‍ എയര്‍ ഇന്ത്യ വിമാനത്തിലെ മദ്യപിച്ച് ലെക്കുകെട്ട യാത്രികന്റെ ചെയ്തികളാണ് വാര്‍ത്തകളില്‍ നിറയുന്നത്.
കുടിച്ച് ലക്കുകെട്ട യാത്രികന്‍ ക്രൂ മെമ്പറോട് മോശമായി പെരുമാറിയെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ വനിതാ ക്രൂ മെമ്പറിനെ സ്പര്‍ശിച്ചെന്നാണ് വിവരം. ഇതോടെ ഇവര്‍ വിവരം ഉടന്‍ സഹപ്രവര്‍ത്തകരെ അറിയിച്ചു. മറ്റുള്ളവര്‍ ഇടപെട്ടതോടെ ഇരുവിഭാഗവും തമ്മില്‍ കനത്ത വാക്കേറ്റമായി.
ALSO READ: കൊല്ലം ട്രാൻസിറ്റ് ഹോമിൽ നിന്ന് മതിൽ ചാടി രക്ഷപ്പെട്ട റക്ഷ്യക്കാരനെ കൊട്ടിയം പൊലീസ് പിടികൂടി
പുലര്‍ച്ചെ 12.45ഓടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് വിമാനം യാത്ര ആരംഭിച്ചത്.15- ബി സീറ്റിലിരുന്ന യാത്രക്കാരന്‍ ഫ്‌ളൈറ്റിലിരുന്നു മദ്യപിച്ചു. ഇത് ചോദ്യം ചെയ്തപ്പോള്‍ അത് ഓറഞ്ച് ജ്യൂസാണെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ ഇത് മദ്യമാണെന്ന് മനസിലാക്കി ഇയാള്‍ക്ക് ക്യാബിന്‍ ക്രൂ മുന്നറിയിപ്പ് നല്‍കി. നിരവധി തവണ പറഞ്ഞിട്ടും ഇയാള്‍ അനുസരിക്കാന്‍ കൂട്ടാകാഞ്ഞതോടെ ഇയാളുടെ ഗ്ലാസ് പിടിച്ചുവാങ്ങി. ഇത് അവസ്ഥ കൂടുതല്‍ മോശമാക്കി. ഫ്‌ളൈറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെ വഴക്ക് തുടരുന്ന അവസ്ഥ ഉണ്ടായി.
ഔദ്യോഗികമായി പരാതിപ്പെടുമെന്ന് മനസിലായതോടെ ഇയാള്‍ മാപ്പേക്ഷിച്ചെങ്കിലും പിന്നീട് ബോര്‍ഡിംഗ് പാസ് നല്‍കാതെ ഇയാള്‍ ഗ്രൗണ്ട് സ്റ്റാഫിനോടും വഴക്കുണ്ടാക്കി. പിന്നാലെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here